കണ്ണൂര്‍: അയ്യംകുന്ന് പഞ്ചായത്തില്‍ കുടുങ്ങിക്കിടന്ന രണ്ട് കുടുംബങ്ങളെ ഫയർഫോഴ്‌സും കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ശക്തമായ മഴയില്‍ ഒറ്റപ്പെട്ട് പോയവരെ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്.
മഴ കനക്കുന്നു; കുടുങ്ങിക്കിടന്ന കുടുംബങ്ങളെ രക്ഷപ്പെടുത്തി
മഴയെ തുടര്‍ന്നുണ്ടായ ഉരുൾപൊട്ടലില്‍ വനമേഖലയോട് ചേർന്ന അയ്യംകുന്ന് പഞ്ചായത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
മഴയെ തുടര്‍ന്നുണ്ടായ ഉരുൾപൊട്ടലില്‍ വനമേഖലയോട് ചേർന്ന അയ്യംകുന്ന് പഞ്ചായത്തിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു. കച്ചേരിക്കടവ് റോഡ് മാർഗ്ഗം രക്ഷാപ്രവർത്തനം സാധിക്കാത്തതിനാൽ കർണാടക ബ്രഹ്മഗിരി വനമേഖലയിൽ പ്രവേശിച്ച് കിലോമീറ്ററുകളോളം നടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവര്‍ക്കരികില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനം അഞ്ച് മണിക്കൂറിലേറെ നീണ്ടുനിന്നു.
ഒമ്പത് പേരാണ് രണ്ട് ദിവസമായി വീടുകളില്‍ കുടുങ്ങിപ്പോയത്. നടുവിലേ കിഴക്കേലിൽ വിശ്വനാഥൻ, ഭാര്യ സുരിജ, ചെമ്പൻ, ഉരുപ്പും കാട്ടിൽ ശിശു പാലൻ, കുറുപ്പാറമ്പിൽ കുഞ്ഞൻ, മകൻ ഹരിദാസൻ, ഭാര്യ രാജിനി, മകൻ രാഹുൽ, റിതുൽ എന്നിവരാണ് കുടുങ്ങിക്കിടന്നത്. മരങ്ങളിൽ വടം കെട്ടിയും വഞ്ചി ഉപയോഗിച്ചും ചുമന്നുമാണ് ഇവരെ കരക്കെത്തിച്ചത്.