കണ്ണൂർ :ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പ് കരിമ്പം ജില്ല കൃഷിത്തോട്ടത്തിലും കില സബ് സെന്‍ററിലും വ്യാപക നാശനഷ്‌ടം. മരങ്ങൾ വീണ് കൃഷിയും കെട്ടിടങ്ങളും നശിച്ചു. തൂണുകൾ പൊട്ടിവീണതിനെ തുടർന്ന് വൈദ്യുതി സംവിധാനം പൂർണമായി നിലച്ചിരിക്കുകയാണ്. ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് രണ്ടിടങ്ങളിലും ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് കനത്ത മഴയും കാറ്റും ഉണ്ടായത്.ഗ്രാഫ് ചെടികളും ഫലവൃക്ഷതൈകളും ഉൾപ്പടെ അമ്പതിനായിരത്തോളമെണ്ണം നശിച്ചിട്ടുണ്ട്. ഒരു കോടി വൃക്ഷത്തൈ പദ്ധതിയിലേക്കായി തയ്യാറാക്കിയവയാണ് ഉപയോഗശൂന്യമായത്. കരിമ്പം ജില്ല കൃഷിത്തോട്ടത്തിൽ കാറ്റിനെ തുടർന്ന് പോളിഹൗസും ആറോളം നഴ്‌സറി ഷെഡ്ഡുകളും തകർന്ന് ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടായത്.
ALSO READ:മുല്ലപ്പെരിയാര്‍ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു ; പുറത്തേക്ക് ഒഴുകുന്നത് 2,974 ഘനയടി ജലം