കണ്ണൂർ : വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്‍റെ സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ തലശ്ശേരി പൊന്ന്യം സ്വദേശിനി റുബീനയിൽ നിന്നാണ് 813 ഗ്രാം വരുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട ; പിടിച്ചത് 40 ലക്ഷത്തിന്‍റേത് - GOLD SEIZED IN KANNUR AIRPORT
ദോഹയിൽ നിന്ന് എത്തിയ തലശ്ശേരി പൊന്ന്യം സ്വദേശിനി റുബീനയിൽ നിന്നാണ് 813 ഗ്രാം വരുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 40 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
ALSO READ:കൊടുങ്ങല്ലൂരിൽ വനിത വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അസിസ്റ്റന്‍റ് കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, കൂവൻ പ്രകാശൻ, ഇൻസ്പെക്‌ടർമാരായ രാമചന്ദ്രൻ, നിഖിൽ, അശ്വിന, സുരേന്ദ്ര, പങ്കജ്, വുമൺ സെർച്ചർ ശിശിര, അസിസ്റ്റന്‍റുമാരായ ലിനീഷ്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.