കണ്ണൂർ: കെഎം ഷാജി എംഎൽഎയ്ക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. കഴിഞ്ഞ പത്തു വർഷമായി ഷാജി നൂറ് തവണയിലേറെ വിദേശയാത്ര നടത്തിയിട്ടുണ്ട്. വയനാട്ടിലെ ഒരു ജ്വല്ലറിയിൽ ഷാജിയ്ക്ക് നിശബ്ദ പങ്കാളിത്തമുണ്ടെന്ന് ലീഗ് നേതാക്കൾ തന്നെ പറയുന്നു. സ്വർണക്കടത്തുമായി ഷാജിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
കെഎം ഷാജിക്ക് സ്വർണക്കടത്തുമായി ബന്ധമെന്ന് ഐ.എൻ.എൽ - മുസ്ലിം ലീഗ് കെഎം ഷാജി
കഴിഞ്ഞ പത്തു വർഷമായി ഷാജി നൂറ് തവണയിലേറെ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
കെഎം ഷാജിക്ക് സ്വർണക്കടത്തുമായി ബന്ധമെന്ന് ഐ.എൻ.എൽ
ഒരു വർഷത്തിൽ 48 ലക്ഷം രൂപ വരുമാനമുള്ളപ്പോഴാണ് ഷാജി മൂന്നര കോടി രൂപ ചെലവിൽ വീടു പണിതത്. ഇന്തോനേഷ്യയിൽ നിന്നാണ് ഇതിനായി ടൈൽസ് കൊണ്ടുവന്നത്. ഷാജിയുടെ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസില്‍ സുപ്രീം കോടതിയിൽ ഹാജരാകുന്നത് പ്രശസ്ത അഭിഭാഷകൻ കപിൽ സിബിലാണ്. ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപയാണ് നല്‍കേണ്ടത്. ഇതാരാണ് കൊടുക്കുന്നതെന്ന് ഷാജിയും മുസ്ലിം ലീഗും വ്യക്തമാക്കണമെന്നും കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.