കടലില്‍ കുടുങ്ങിയ അഞ്ച് പേര്‍ തിരിച്ചെത്തി ; ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. - ആയിക്കര
ആദികടലായി സ്വദേശി കെ.കെ ഫാറൂഖാനെയാണ് കാണാതായത്. കോസ്റ്റ് ഗാർഡിന്‍റെ ചെറുവിമാനം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.
കണ്ണൂർ: ശക്‌തമായ കാറ്റിനെത്തുടര്‍ന്ന് കടലിൽ കുടുങ്ങിയ ആയിക്കര സ്വദേശകളായ ആറ് മത്സ്യബന്ധന തൊഴിലാളികളിൽ അഞ്ച് പേരും തിരിച്ചെത്തി. ആദികടലായി സ്വദേശി കെ.കെ ഫാറൂഖാനെയാണ് ഇനി കണ്ടെത്താനുള്ളത്. തെരച്ചിലിനായി കോസ്റ്റ് ഗാർഡിന്‍റെ ചെറുവിമാനം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം ഫിഷറീസ് വകുപ്പും, മറൈൻ എൻഫോഴ്‌സ്‌മെന്‍റും, പത്ത് ഫൈബർ ബോട്ടുകളിലായി മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ആറംഗ സംഘം ബോട്ടിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ചുഴലിക്കാറ്റിൽപ്പെട്ട് പുറം കടലിൽ കുടുങ്ങിയ ആറു പേരിൽ മൂന്ന് പേർ കടലിലേക്ക് വീണു. ഇതിൽ 2 പേരെ മത്സ്യതൊഴിലാളികൾ തന്നെ രക്ഷിക്കുകയായിരുന്നു. എന്നാൽ ഫാറൂഖിനെ രക്ഷിക്കാനായില്ല.