കണ്ണൂർ :കണ്ണൂർ ജില്ലയിൽ വീണ്ടും വൻ തീപിടിത്തം. തളിപ്പറമ്പ് ധർമ്മശാലയിലെ അഫ്ര പ്ലൈവുഡ് ഫാക്‌ടറിയിലാണ് ഇന്നലെ രാത്രി 11മണിയോടെ അഗ്നിബാധയുണ്ടായത്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി അഗ്നിശമന സേനയുടെ പത്തിലേറെ യൂണിറ്റുകള്‍ നടത്തിയ പരിശ്രമത്തിനൊടുവിൽ രാവിലെ ആറ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
നാട്ടുകാരും അഗ്നിശമനസേനയും എത്തുന്നതിന് മുമ്പായി തന്നെ ഏതാണ്ട് പൂര്‍ണമായും ഫാക്‌ടറിയിൽ തീ പടര്‍ന്നിരുന്നു. ഡൈ ചേംബറില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്‌സ് നൽകുന്ന സൂചന.
തളിപ്പറമ്പിലെ പ്ലൈവുഡ് ഫാക്‌ടറിയിൽ വൻ തീ പിടുത്തം; കോടികളുടെ നഷ്‌ടം എന്നാൽ തീപിടിത്തത്തില്‍ ദുരൂഹത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കില്‍ സാധാരണ ഒരു ഭാഗത്തുനിന്ന് മാത്രമേ തീ പിടിക്കുമായിരുന്നുള്ളൂ. എന്നാൽ ഇത് എല്ലാ ഭാഗത്തുനിന്നും പടര്‍ന്നുകയറി നിമിഷങ്ങള്‍കൊണ്ട് ഫാക്‌ടറി ഒന്നാകെ വിഴുങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ALSO READ:ഇടുക്കിയില്‍ അപകട കെണിയൊരുക്കി വീതികുറഞ്ഞ പാലങ്ങള്‍
പ്ലൈവുഡ് നിര്‍മിക്കാനുപയോഗിക്കുന്ന ടണ്‍കണക്കിന് അസംസ്‌കൃത വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതൊന്നാകെ തീ പിടിച്ചതിനാല്‍ വളരെ പെട്ടെന്നുതന്നെ ഫാക്‌ടറി മുഴുവന്‍ തീയാളി പടരുകയായിരുന്നു. നഷ്ടം കണക്കാക്കിയിട്ടില്ലെങ്കിലും നാല് കോടിക്ക് മുകളില്‍ വരുമെന്നാണ് പ്രാഥമിക കണക്ക്.