പുതുച്ചേരിയില്‍ മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ 100 രൂപ പിഴ - പുതുച്ചേരിയില്‍ മാസ്‌കില്ലാത്തവര്‍ക്ക് പിഴട
മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കും
വി. നാരായണസ്വാമി
കണ്ണൂർ:പുതുച്ചേരിയില്‍ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി. മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിൽ 100 രൂപയാണ് പിഴ ഈടാക്കുക. ഇതിന് പുറമെ ഇരുചക്ര വാഹനത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് നിരോധിച്ചതായും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.