കണ്ണൂർ: കണ്ണൂരിൽ ചികിത്സ കിട്ടാതെ 11 വയസുകാരി മരിച്ച സംഭവത്തിൽ മുഖ്യ സാക്ഷി സിറാജിന്‍റെ ആരോപണങ്ങൾ തള്ളികൊണ്ടുള്ള അറസ്റ്റിലായ പ്രതി ഉവൈസിന്‍റെ ദൃശ്യം പുറത്ത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളോട് നാട്ടുകാർ സിറാജിന്‍റെ ആരോപണങ്ങൾ ചോദിച്ചപ്പോൾ ആയിരുന്നു പ്രതിയുടെ പ്രതികരണം.
ഇവരുടെ വീടുമായി പ്രതി ബന്ധം സ്ഥാപിച്ചതിന് ശേഷം സമാനമായ മൂന്ന് മരണങ്ങൾ നടന്നതായാണ് സിറാജ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഫാത്തിമയുട മരണമടക്കം ഇതിനെപ്പറ്റിയെല്ലാം നാട്ടുകാർ പ്രതിയോട് ചോദിക്കുമ്പോൾ യാതൊരു കുറ്റബോധവുമില്ലാതെയും തികച്ചും ന്യായീകരണ മനോഭാവത്തോടെയും കൂടി പ്രതി പ്രതികരിക്കുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുക.