കേരളം

kerala

ETV Bharat / city

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി - fashion gold investment fraud pookoya thangal news

കഴിഞ്ഞ 9 മാസമായി പൂക്കോയ തങ്ങള്‍ ഒളിവിലായിരുന്നു.

പൂക്കോയ തങ്ങള്‍  പൂക്കോയ തങ്ങള്‍ വാര്‍ത്ത  പൂക്കോയ തങ്ങള്‍ കീഴടങ്ങി  പൂക്കോയ തങ്ങള്‍ കീഴടങ്ങി വാര്‍ത്ത  ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് വാര്‍ത്ത  ഫാഷന്‍ ഗോള്‍ഡ് പൂക്കോയ തങ്ങള്‍ വാര്‍ത്ത  പൂക്കോയ തങ്ങള്‍ ഹോസ്‌ദുര്‍ഗ് കോടതി വാര്‍ത്ത  പൂക്കോയ തങ്ങള്‍ ഫാഷന്‍ ഗോള്‍ഡ് വാര്‍ത്ത  pookoya thangal surrendered  pookoya thangal surrendered news  pookoya thangal latest news  pookoya thangal hosdurg court news  fashion gold investment fraud case news  fashion gold investment fraud pookoya thangal news  ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് വാര്‍ത്ത
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി

By

Published : Aug 11, 2021, 1:34 PM IST

കണ്ണൂർ: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് മുഖ്യപ്രതി ടി.കെ പൂക്കോയ തങ്ങള്‍ കാസര്‍കോട് ഹോസ്‌ദുര്‍ഗ് കോടതിയിൽ കീഴടങ്ങി. കമ്പനി എംഡിയായ പൂക്കോയ തങ്ങള്‍ കഴിഞ്ഞ 9 മാസമായി ഒളിവിലായിരുന്നു. മഞ്ചേശ്വരം മുൻ എംഎൽഎ എം.സി കമറുദ്ദീന്‍ ഉള്‍പ്പെടെ കേസിൽ പ്രതികളാണ്.

കമറുദ്ദീനും ലീഗ് പ്രാദേശിക നേതാവായ പൂക്കോയ തങ്ങളും പ്രതിയായ കേസില്‍ നൂറിലേറെ പരാതികളാണ് കാസര്‍കോട്ടേയും കണ്ണൂരിലേയും വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചത്. തുടര്‍ന്ന് എം.സി കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതിന് പിന്നാലെയാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്.

93 ദിവസത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന കമറുദ്ദീന്‍ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു. ക്രൈംബ്രാഞ്ച് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

Read more:ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പ്രതികളെ പിടിക്കാന്‍ പ്രത്യേക സ്‌ക്വാഡ്

ABOUT THE AUTHOR

...view details