കണ്ണൂര്‍: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ വിവാദപ്രസ്താവനയെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്നായിരുന്നു താമരശ്ശേരിയിൽ നടന്ന കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്‍റെ സമാപന സമ്മേളന പ്രസംഗത്തില്‍ പി.മോഹനന്‍ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെയാണ് പി.ജയരാജന്‍ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തിയത്. 'ഭീകരവാദ സംഘടനയായ ഐഎസിന്‍റെ പൂർണരൂപം ഇസ്ലാമിക് സ്റ്റേറ്റെന്നാണെന്നും അതിന്‍റെ അർഥം ഇസ്ലാമിക വിശ്വാസികൾ ആകെ ഭീകരവാദികളാണെന്നല്ലെന്നും ഇസ്ലാമിക തീവ്രവാദികൾ എന്ന് പറയുമ്പോൾ ലീഗുകാർ എന്തിനാണ് ചാടിപ്പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ലെന്നും' അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തീവ്രവാദികളെ കുറിച്ച് പറയുമ്പോള്‍ പൊള്ളുന്നതെന്തിന്...? പി.മോഹനനെ പിന്തുണച്ച് പി. ജയരാജന്‍ - P Mohanan latest news
മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ വിവാദപ്രസ്താവനയെ അനുകൂലിച്ചാണ് സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തീവ്രവാദികളെ കുറിച്ച് പറയുമ്പോള്‍ പൊള്ളുന്നതെന്തിന്...? വിവാദപ്രസംഗത്തില്‍ പി.മോഹനനെ പിന്തുണച്ച് പി.ജയരാജന്‍
'ഹിന്ദു തീവ്രവാദികൾക്കെതിരെ പറയുമ്പോൾ ആർഎസ്എസ് എതിർക്കുന്നത് പോലെയാണ് മുസ്ലീം തീവ്രവാദികൾക്കെതിരെ പറയുമ്പോൾ ചിലർ എതിർക്കുന്നത്. മുസ്ലീം തീവ്രവാദികൾക്കെതിരായി പറഞ്ഞാൽ അത് സാധാരണ മുസ്ലീം മതവിശ്വാസിക്കെതിരല്ല. ഇത് തിരിച്ചറിയാൻ തയ്യാറാവണം. ഉള്ളിന്‍റെ ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്കാണ് ഇത് കേൾക്കുമ്പോൾ പൊള്ളുന്നത്. അവർ ആത്മപരിശോധന നടത്തണമെന്നും യഥാർത്ഥ മതവിശ്വാസികൾ എല്ലായ്‌പ്പോഴും ഇത്തരം തീവ്രവാദങ്ങൾക്ക് എതിരാണെന്നും' പി.ജയരാജൻ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.