കണ്ണൂർ: ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം ട്രെയിൻ ഗതാഗതം പഴയപടി ആയില്ലെങ്കിലും ഒരോ റെയിൽവേ സ്‌റ്റേഷനുകളിലും ജീവനക്കാർ മിനുക്കുപണികൾ നടത്തുകയാണ്. എന്നാൽ പ്രസിദ്ധമായ ഏഴിമല റെയിൽവേ സ്റ്റേഷന്‍റെ അവസ്ഥ പഴയപടി തന്നെ. പരിസരമെല്ലാം കാടു കയറി ഇഴജന്തുകളുടെ താവളമായിരിക്കുകയാണ്. പ്ലാറ്റ്‌ഫോമും കാട് മൂടി.
അവഗണനയുടെ ചൂളം വിളി മുഴങ്ങുന്ന ഏഴിമല റെയില്‍വേ സ്‌റ്റേഷൻ
ഓവർ ബ്രിഡ്‌ജ്, നല്ല ശൗച്യാലയം എന്നിങ്ങനെയുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യത്തിന് അന്നും ഇന്നും അവഗണന മാത്രമാണ്.
ബ്രിട്ടീഷുകാരുടെ കാലം മുതൽ തന്നെ പേരും പ്രസിദ്ധിയുമാര്‍ജിച്ച ഏഴിമല റെയിൽവേ സ്റ്റേഷന്‍റെ അവസ്ഥ പരിതാപകരമാണ്. ഇരിപ്പടങ്ങളിൽ വള്ളി പടർപ്പുകളും കാടും പിടിച്ചു. ഓവർ ബ്രിഡ്‌ജ്, നല്ല ശൗച്യാലയം എന്നിങ്ങനെയുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യത്തിന് അന്നും ഇന്നും അവഗണന മാത്രമാണ്. ഏഴിമല നാവിക അക്കാദമി, കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് എത്താൻ ഇവിടെ നിന്നും കുറഞ്ഞ ദൂരം മാത്രമേയുള്ളൂ. വരും കാലമെങ്കിലും ഇവിടെ കൂടുതൽ ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്താൽ നാടിന്‍റെ വികസനത്തിന് തന്നെ അത് മുതൽ കൂട്ടാകുമെന്നാണ് യാത്രക്കാർക്കും നാട്ടുകാർക്കും പറയാനുള്ളത്.