കേരളം

kerala

ETV Bharat / city

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗികള്‍; വിദഗ്‌ധ സമിതി അന്വേഷിക്കും - കണ്ണൂർ ജില്ലാശുപത്രിയില്‍ കൊവിഡ്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള രോഗവ്യാപന സാധ്യത പരിശോധിച്ച് വൈകീട്ടോടെ റിപ്പോർട്ട് സമര്‍പ്പിക്കും

experts commitee kannur covid increase in kannur covid cases സമ്പർക്കത്തിലൂടെ കൊവിഡ് കണ്ണൂർ ഡിഎംഒ കൊവിഡ് കണ്ണൂർ ജില്ലാശുപത്രിയില്‍ കൊവിഡ് പരിയാരം മെഡിക്കൽ കോളജ് കൊവിഡ്
കണ്ണൂര്‍ ജി experts commitee kannur covid increase in kannur covid cases സമ്പർക്കത്തിലൂടെ കൊവിഡ് കണ്ണൂർ ഡിഎംഒ കൊവിഡ് കണ്ണൂർ ജില്ലാശുപത്രിയില്‍ കൊവിഡ് പരിയാരം മെഡിക്കൽ കോളജ് കൊവിഡ് ല്ലാ ആശുപത്രി

By

Published : May 23, 2020, 9:42 AM IST

കണ്ണൂർ:സമ്പർക്കത്തിലൂടെ കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തിൽ അതീവജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. ആശുപത്രിയിൽ നിന്നുള്ള രോഗ വ്യാപനത്തിന്‍റെ സാധ്യതയാണ് ആരോഗ്യ വകുപ്പ് പരിശോധിക്കുന്നത്. ഇതിനായി ഡിഎംഒ തലത്തിൽ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചു. മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘം വൈകീട്ടോടെ റിപ്പോർട്ട് സമർപ്പിക്കും.

കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാരനാണ്. ഇവിടെ ചികിത്സയിലിരുന്ന ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെയാണ് ഗർഭിണിക്കും രോഗം പകര്‍ന്നിരിക്കുന്നത്. ഇത് ആരില്‍ നിന്നാണെന്നുള്ള അന്വേഷണത്തിലാണ് ആരോഗ്യ വകുപ്പ്. ഇവർ പരിയാരം മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം പ്രസവിച്ചു. ഇതോടെയാണ് രോഗവ്യാപനമുണ്ടോയെന്ന് പരിശോധിക്കുന്നത്. അതേ സമയം ഗർഭിണിക്ക് രോഗം സ്ഥിരീകരിച്ചതിന്‍റെ മറ്റ് വശങ്ങളും അരോഗ്യവകുപ്പ് തേടുന്നുണ്ട്. ഇവരുടെ ഭർത്താവ് ഇതര സംസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ്.

ABOUT THE AUTHOR

...view details