കണ്ണൂര്‍:ദുബായിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണം. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി രാത്രി ഒന്‍പത് മണിയോടെയാണ് നാല് കൈക്കുഞ്ഞുങ്ങളടക്കം 181 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം കണ്ണൂരിലിറങ്ങിയത്. ദുബായയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനമാണിത്.
ദുബായ് വിമാനത്തില്‍ കണ്ണൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണം - vande bharat mission 2 kannur news
കണ്ണൂര്‍, കാസര്‍കോട് സ്വദേശികളെയാണ് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്
![ദുബായ് വിമാനത്തില്‍ കണ്ണൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണം ദുബായ് കണ്ണൂര്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് പ്രവാസികളുമായി ദുബായ് വിമാനം കണ്ണൂരില്‍ expats from dubai reached kannur kannur airport news vande bharat mission 2 kannur news covid kannur updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7241545-thumbnail-3x2-kannur.jpg)
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. പ്രവാസികളെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് അഞ്ച് പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. യാത്രക്കാരുടെ ക്വാറന്‍റൈന്‍ ഉറപ്പുവരുത്തുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10 ഡാറ്റ എന്‍ട്രി കൗണ്ടറുകളും ഇവിടെ ഒരുക്കിയിരുന്നു. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസിന് താഴെയുള്ള കുട്ടികള്‍, 75ന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്‌ഡ് ടാക്‌സികളിലുമായി വീടുകളിലേക്ക് വിട്ടു. ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജമാക്കിയിരുന്നു.