കേരളം

kerala

ETV Bharat / city

എട്ടര ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

ദേശീയ പാതയിലെ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിലായത്

കണ്ണൂർ  Kannur  ഹാഷിഷ് ഓയിൽ  Hashish oil  എക്സൈസ്  Excise
എട്ടര ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

By

Published : Jul 22, 2020, 6:43 PM IST

കണ്ണൂർ: പള്ളിക്കുളത്ത് എട്ടര ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ എക്സൈസിൻ്റെ പിടിയിലായി. കണ്ണൂർ അത്തായാക്കുന്ന് സ്വദേശികളായ ജസീൽ പി പി, സിജിലേഷ് പി എന്നിവരാണ് പിടിയിലായത്. ദേശീയ പാതയിലെ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിലായത്. ഇവർ കണ്ണൂർ അത്തായാക്കുന്ന് സ്വദേശികളാണ്. ഇവരിൽ നിന്നും 8.35 ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. പ്രിവന്‍റീവ് ഓഫീസർ വിപി ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച്, സതീഷ് വി, ഗണേഷ് ബാബു പിവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

ABOUT THE AUTHOR

...view details