കേരളം

kerala

ETV Bharat / city

ഗവർണർക്ക് മാനസിക വിഭ്രാന്തി; ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി ഇ പി ജയരാജൻ - പിണറായി ഗവർണർ തർക്കം

കേരള ഗവർണർ സ്വമേധയ രാജിവച്ച് ഒഴിയണം എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കണ്ണൂരിൽ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ ഗവർണർ നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് ഇ പി ജയരാജന്‍റെ പ്രതികരണം.

ഇ പി ജയരാജൻ  ഗവർണർക്കെതിരെ വിമർശനവുമായി ഇ പി ജയരാജൻ  കണ്ണൂർ ഇ പി ജയരാജൻ  ഗവർണർക്കെതിരെ ഇ പി ജയരാജൻ  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇ പി ജയരാജൻ  ഇർഫാൻ ഹബീബ്  ഇർഫാൻ ഹബീബിനെതിരെ ആരോപണവുമായി ഗവർണർ  കേരള ഗവർണർ  കേരള ഗവർണർ ആരോപണങ്ങൾ  മുഖ്യമന്ത്രിക്കെതിരെ ഗവർണർ  ep jayarajan criticized the governor  governor arif muhammad khan  governor arif muhammad khan against pinarayi  pinarayi governor issue  allegations against pinarayi vijayan  പിണറായി ഗവർണർ തർക്കം  ep jayarajan against governor
ഗവർണർക്ക് മാനസിക വിഭ്രാന്തി; ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി ഇ പി ജയരാജൻ

By

Published : Sep 19, 2022, 2:10 PM IST

Updated : Sep 19, 2022, 3:18 PM IST

കണ്ണൂർ:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഗവർണർക്ക് നിലവാര തകർച്ചയുണ്ടായിരിക്കുന്നു. ഭരണ തന്ത്രജ്ഞൻ എന്ന ഉത്തരവാദിത്വം നിർവഹിക്കാതെ വികാരജീവിയായി എന്തൊക്കെയോ വിളിച്ച് പറയുന്നു. ഗവർണർക്ക് മാനസിക വിഭ്രാന്തിയാണെന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

ഗവർണറെ വിമര്‍ശിച്ച് ഇ പി ജയരാജൻ

ലോക പ്രശസ്‌ത ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെ തെരുവ് ഗുണ്ടയെന്നാണ് ഗവർണർ വിശേഷിപ്പിച്ചത്. 35 വർഷത്തെ ആർഎസ്എസ് ബന്ധം വിളിച്ച് പറഞ്ഞ അദ്ദേഹം ഗവർണർ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല എന്നും ഗവർണർ പദവി സ്വമേധയ രാജിവെച്ച് പോകണമെന്നും ജയരാജൻ വ്യക്തമാക്കി.

Also read: ഗവർണർ സ്ഥാനത്തിന് അനുസരിച്ച് പ്രവർത്തിക്കണമെന്ന് പി രാജീവ്

Last Updated : Sep 19, 2022, 3:18 PM IST

ABOUT THE AUTHOR

...view details