കണ്ണൂർ: ആറളം വന്യജീവി സങ്കേതവും ജനവാസ കേന്ദ്രവും തമ്മില്‍ വേര്‍തിരിക്കുന്ന മതിൽ തകര്‍ന്ന് ഒരു വർഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മാണം നടത്താതെ അധികൃതര്‍. 15 മീറ്ററിലധികം നീളത്തിലുള്ള മതില്‍ തകര്‍ന്നതോടെ കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നത് പതിവാകുകയാണ്.
കാട്ടാനകള്‍ നാടിറങ്ങുന്നത് പതിവാകുന്നു; നടപടിയെടുക്കാതെ അധികൃതര്‍ - ആറളം ഫാം
ആറളം ഫാം പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും കാട്ടാനകൾ വിഹരിക്കുകയാണ്. ആറ് പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വന്യജീവികൾ ജനവാസ കേന്ദ്രത്തിലേക്ക് കടക്കാതിരിക്കാൻ കോടികൾ ചിലവിട്ട് അഞ്ചുവർഷം മുമ്പാണ് മതിൽ നിർമ്മിച്ചത്. ആനമുക്കിൽ നിന്നും കോട്ടപ്പാറയിലേക്കുള്ള വഴിയിലുള്ള മതില്‍ ആനകൾ തകർത്തിട്ട് ഒരു വർഷത്തിലേറെയായി. എന്നാൽ ഇത് പുന:സ്ഥാപിക്കാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ആറളം ഫാം പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും കാട്ടാനകൾ വിഹരിക്കുകയാണ്. ആറ് പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അപകടങ്ങളും നാശനഷ്‌ടങ്ങളും ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ ഉടനെ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.