കേരളം

kerala

ETV Bharat / city

പയ്യന്നൂരില്‍ എട്ടാം ക്ലാസുകാരനെ കാണാതായി - കുട്ടിയെ കാണാതായി

തായിനേരി എസ്എബിടിഎംഎച്ച്എസിലെ എട്ടാംക്ലാസ് വിദ്യാർഥി കൃഷ്ണദാസിനെയാണ് കാണാതായത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലോ, 98462 91899 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു

eighth grade student missing from Payyanur  student missing from kannur  missing case latest  പയ്യന്നൂരില്‍ എട്ടാം ക്ലാസുകാരനെ കാണാതായി  കുട്ടിയെ കാണാതായി  കണ്ണൂര്‍ വാര്‍ത്തകള്‍
പയ്യന്നൂരില്‍ എട്ടാം ക്ലാസുകാരനെ കാണാതായി

By

Published : Feb 28, 2020, 5:18 PM IST

കണ്ണൂര്‍ :പയ്യന്നൂരിൽ രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി. തായിനേരി കുറുഞ്ഞിക്ഷേത്രത്തിന് സമീപം താമസിക്കുന്ന തോലാട്ട് സാവിത്രിയുടെയും പി. ഹരിദാസിന്‍റെയും മകൻ കൃഷ്ണദാസിനെയാണ് കാണാതായത്. തായിനേരി എസ്എബിടിഎംഎച്ച്എസിലെ എട്ടാംതരം വിദ്യാർഥിയാണ് കൃഷ്‌ണദാസ്. വീട്ടുകാർ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. ഇന്ന് രാവിലെ യൂണിഫോമും ധരിച്ച് സ്‌കൂളിലേക്ക് പോകാന്‍ വീട്ടിൽ നിന്നിറങ്ങിയ കൃഷ്ണദാസ്‌ സ്‌കൂളിൽ എത്തിച്ചേർന്നില്ലെന്ന് അധ്യാപകർ വിളിച്ച് അറിയിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. പോകാനിടയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും അന്വേഷിച്ച ശേഷമാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലോ, 98462 91899 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details