കണ്ണൂർ : ആർ.ടി ഓഫിസിൽ കയറി അതിക്രമം കാണിച്ച കേസില്‍ ഇ ബുൾ ജെറ്റ് യൂ ട്യൂബ് വ്‌ളോഗർമാർ 14 ദിവസം റിമാൻഡില്‍. കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ എബിൻ, ലിബിൻ എന്നിവരെയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വീഡിയോ കോൺഫറൻസ് വഴി ആണ് പ്രതികളെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്.
സർവ്വം നാടകീയം
നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പനയിൽ മാറ്റം വരുത്തി തുടങ്ങി ഒൻപതുകുറ്റങ്ങൾ ചുമത്തി മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസമാണ് വ്‌ളോഗർമാരുടെ വാഹനം പിടിച്ചെടുത്തത്.
ഉടമകളായ എബിൻ, ലിബിൻ എന്നിവരോട് ഇന്ന് രാവിലെ ആർ.ടി ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടു. ഇന്ന് ഓഫിസിലെത്തിയ ഇവര്‍ ആർ.ടി.ഒയുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇ ബുൾ ജെറ്റിന് 14 ദിവസം ജയില്‍: ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ also read:ETV BHARAT EXCLUSIVE: പൊലീസ് വാഹനത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കി യു ട്യൂബ് വ്ളോഗർ
സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയ ബ്ലോഗർമാരുടെ ഇരുപതോളം ആരാധകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോൾ യൂ ട്യൂബ് വ്‌ളോഗർമാർ ആത്മഹത്യ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എസ്ഐയുടെ പേരെഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി.
also read:വ്ളോഗർമാരുടെ അറസ്റ്റ്; വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി
ഇളകി മറിഞ്ഞ് സോഷ്യല്‍ മീഡിയ
സഹോദരങ്ങളായ യുട്യൂബ് വ്‌ളോഗർമാരുടെ അറസ്റ്റിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയാണ് നടക്കുന്നത്. വ്‌ളോഗർമാരുടെ നടപടിയെ അനുകൂലിച്ചും എതിർത്തും അഭിപ്രായ പ്രകടനങ്ങൾ നിറയുകയാണ്.
ആർടിഓഫീസിലും പൊലീസ് സ്റ്റേഷനിലും ഇരുവരും ലൈവായി ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണയുള്ള വ്‌ളോഗർമാർക്ക് വേണ്ടി പൊലീസിന് എതിരെ പ്രചാരണവും നടക്കുന്നുണ്ട്.
മന്ത്രി ഇടപെടുന്നു
ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘന വിഷയത്തില്‍ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവും രംഗത്ത് എത്തി. യുട്യൂബര്‍മാരാണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്നും നിയമം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.