കേരളം

kerala

ETV Bharat / city

ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്; ലീഗിൽ മതരാഷ്ട്ര വാദം വര്‍ധിച്ചുവെന്ന് ഡിവൈഎഫ്ഐ - dyfi state secretary on thangal death threat

ഭീഷണിക്ക് പിന്നിൽ ലീഗിലെ ഒരു വിഭാഗമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.

ജിഫ്രി തങ്ങള്‍ വധഭീഷണി വികെ സനോജ്  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ജിഫ്രി തങ്ങള്‍  ലീഗ് മതരാഷ്‌ട്ര വാദം വികെ സനോജ്  ലീഗിനെതിരെ ഡിവൈഎഫ്‌ഐ  samastha president gets death threat  jifri thangal death threat latest  dyfi state secretary on thangal death threat  vk sanoj allegation against muslim league
ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്; ലീഗിൽ മതരാഷ്ട്ര വാദം വര്‍ധിച്ചുവെന്ന് വികെ സനോജ്

By

Published : Dec 28, 2021, 6:14 PM IST

കണ്ണൂർ: വധഭീഷണി ഉണ്ടെന്ന സമസ്‌ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഭീഷണിക്ക് പിന്നിൽ ലീഗിലെ ഒരു വിഭാഗമാണ്. ലീഗിൽ മതരാഷ്ട്ര വാദം കൂടി വരുന്നതായും ലീഗ് മതരാഷ്ട്രവാദികളുമായി കൂട്ട് കൂടുന്നത് അപകടകരമെന്നും സനോജ് പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു

സംഭവം ഗൗരവമായി കാണുന്നതായി മന്ത്രി വി അബ്‌ദുറഹ്മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്നും ആവശ്യമെങ്കിൽ തങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ കുറേ ദിവസങ്ങൾക്ക് മുമ്പ് വന്ന ഫോൺ കോളാണെന്നും അത് കാര്യമാക്കുന്നില്ലെന്നുമായിരുന്നു തങ്ങളുടെ പ്രതികരണം.

സിഎം മൗലവിയെപ്പോലെ അന്ത്യമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മലപ്പുറത്ത് ഒരു പരിപാടിക്കിടെ ജിഫ്രി മുത്തുക്കോയ തങ്ങൾ വെളിപ്പെടുത്തിയത്.

Read more: 'ചെമ്പിരിക്ക ഖാസിയുടെ ​ഗതിയുണ്ടാവും'; സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തു കോയ തങ്ങൾക്ക് വധഭീഷണി

ABOUT THE AUTHOR

...view details