കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ രണ്ട് കോളജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ആനന്ദ് റാഫി (19), എമിൽ സെബാൻ (19) എന്നിവരാണ് മരിച്ചത്. ഇരിട്ടി ചരലിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
ഇരിട്ടിയിൽ രണ്ട് പേർ മുങ്ങിമരിച്ചു - കണ്ണൂർ ഇരിട്ടി
ഇരിട്ടി ചരലിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു.
ഇരിട്ടിയിൽ രണ്ട് പേർ മുങ്ങിമരിച്ചു
ഉളിക്കൽ സ്വദേശി എമിൽ സെബാൻ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് വിദ്യാർഥിയാണ്. വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി എൻട്രൻസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.