കണ്ണൂര്‍: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതില്‍ മനംനൊന്ത് മലപ്പുറത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി. പ്രകടനമായി എത്തിയ പ്രവർത്തകർ കലക്‌ടറേറ്റ് കവാടം തള്ളി തുറന്ന് അകത്ത് പ്രവേശിച്ചു. പിടിച്ചു മാറ്റാൻ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് വാര്‍ത്തകള്‍
നായക്കൂട്ടിൽ അണുനശീകരണം നടത്താൻ ഉപദേശിക്കുന്ന മുഖ്യമന്ത്രി പാവപ്പെട്ട ഒരു വിദ്യാർഥിനിയുടെ ജീവിതത്തെക്കുറിച്ച് ഓർത്തില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
നായക്കൂട്ടിൽ അണുനശീകരണം നടത്താൻ ഉപദേശിക്കുന്ന മുഖ്യമന്ത്രി പാവപ്പെട്ട ഒരു വിദ്യാർഥിനിയുടെ ജീവിതത്തെക്കുറിച്ച് ഓർത്തില്ലെന്ന് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, സുധീപ് ജയിംസ്, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.