കണ്ണൂർ :കോൺഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ പാര്‍ട്ടിയാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഗ്രൂപ്പില്ല. തന്‍റെ ഗ്രൂപ്പ് കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.സി.സി അധ്യക്ഷ പട്ടിക അന്തിമമാണ്. അഭിപ്രായം പറഞ്ഞാല്‍ തല്ലിക്കൊല്ലുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്.
'എനിക്ക് ഗ്രൂപ്പില്ല' ; തന്‍റെ ഗ്രൂപ്പ് കോണ്‍ഗ്രസെന്ന് കെ.സി വേണുഗോപാൽ - congress kerala news
അഭിപ്രായം പറഞ്ഞാല്‍ തല്ലിക്കൊല്ലുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്, അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും കെ സി വേണുഗോപാൽ
ഡി.സി.സി അധ്യക്ഷപട്ടിക അന്തിമം; തനിക്ക് ഗ്രൂപ്പില്ല, തന്‍റെ ഗ്രൂപ്പ് കോണ്‍ഗ്രസെന്ന് കെ സി വേണുഗോപാൽ
READ MORE:താരിഖ് അൻവറിനെതിരെ എ, ഐ ഗ്രൂപ്പുകള്‍; പ്രതികരിക്കാതെ വിഡി സതീശന്‍
സംഘടനാപരമായ കാര്യങ്ങളില്‍ നേതാക്കളുടെ അഭിപ്രായം തേടുമെന്നും ഉമ്മന്‍ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും വേണുഗോപാൽ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി ഓഫിസ് കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു ഐഎസിസി ജനറല്‍ സെക്രട്ടറി.