കേരളം

kerala

ETV Bharat / city

പ്രസവിക്കാതെ പാല്‍ ചുരത്തി 11 മാസം മാത്രം പ്രായമുള്ള പശുക്കിടാവ് ; ദിവസേന ലഭിക്കുന്നത് മൂന്നര ലിറ്റര്‍ - കണ്ണൂർ പശുക്കിടാവ് പാല്‍ ചുരക്കുന്നു

കണ്ണൂർ കാങ്കോലിലാണ് പതിനൊന്ന് മാസം പ്രായമുള്ള പശുക്കിടാവ് പാല്‍ ചുരത്തുന്നത്

cow produce milk before delivery  kannur 11 month cow produce milk  പ്രസവിക്കാതെ പശുക്കിടാവ് പാല്‍ ചുരക്കുന്നു  കാങ്കോല്‍ പതിനൊന്ന് മാസം പ്രായമുള്ള പശു പാല്‍ ചുരക്കുന്നു  കണ്ണൂർ പശുക്കിടാവ് പാല്‍ ചുരക്കുന്നു  കണ്ണൂർ പശുക്കിടാവ് പാല്‍ ചുരത്തുന്നു
പ്രസവിക്കാതെ പാല്‍ ചുരത്തി പശുക്കിടാവ്; ദിവസേനെ മൂന്നര ലിറ്റര്‍ പാല്‍, എരുമപ്പാലിന്‍റെ ഗുണം

By

Published : May 14, 2022, 10:55 AM IST

കണ്ണൂർ: കണ്ണൂർ കാങ്കോലില്‍ പ്രസവിക്കാതെ പശുക്കിടാവ് പാല്‍ ചുരത്തുന്നു. പാനോത്തെ സജേഷിൻ്റെ വീട്ടിലാണ് അപൂര്‍വ സംഭവം. പതിനൊന്ന് മാസം മാത്രം പ്രായമുള്ള പശുക്കിടാവാണ് ദിവസവും രാവിലെയും വൈകുന്നേരവുമായി മൂന്നര ലിറ്റർ പാൽ ചുരത്തുന്നത്.

2021 ജൂലൈയിലാണ് പ്രസവിച്ചയുടനെ പശുവിനെയും കിടാവിനേയും വാങ്ങുന്നത്. പശുവിന് അകിടുവീക്കം വന്നപ്പോൾ വിറ്റു. മുത്താറിയും കടലയും മറ്റും അരച്ചുകൊടുത്താണ് പശുക്കിടാവിനെ വളർത്തിയത്.

പ്രസവിക്കാതെ പാല്‍ ചുരത്തി പശുക്കിടാവ്

Also read: കോട്ടയത്ത് ഇനി 24 മണിക്കൂറും ശുദ്ധമായ പാല്‍

ഒരു ദിവസം പാൽ വാങ്ങാൻ വന്ന സ്ത്രീയാണ് പശുക്കിടാവിന്‍റെ അകിട് വലുതായതായി സജേഷിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കറന്നുനോക്കിയപ്പോൾ നേർത്ത പാലാണ് വന്നത്. പിന്നീട് കൊഴുപ്പുള്ള പാല്‍ ചുരന്നു.

പശുക്കിടാവിനെ ഡോക്‌ടറെ കാണിക്കുകയും പാല്‍ സൊസൈറ്റിയിൽ പാൽ പരിശോധിക്കുകയും ചെയ്‌തു. ഇപ്പോൾ പാലിന് 8.8 കൊഴുപ്പും 8 എസ്എൻഎഫും (സോളിഡ്‌സ് നോട്ട് ഫാറ്റ്) ഉണ്ടെന്ന് സജേഷ്‌ പറയുന്നു. എരുമപ്പാലിന്‍റെ ഗുണമാണ് പാലിനുള്ളത്. കഴിഞ്ഞ 15 ദിവസമായി പശുക്കിടാവിനെ കറക്കുന്നുണ്ടെന്നും സജേഷ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details