കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ്. ജൂലായ് 27 മുതൽ ഓഗസ്റ്റ് മൂന്ന് വരെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരിക്കൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളിൽ താലൂക്കാശുപത്രിയിൽ എത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കും, ചികിത്സയിൽ കഴിയുന്നവർക്കും ആന്‍റിജൻ പരിശോധന നടത്തും.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് - Iritti Taluk Hospital
ജൂലായ് 27 മുതൽ ഓഗസ്റ്റ് മൂന്ന് വരെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരിക്കൂർ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ്
വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9679 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 35521 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 34389 എണ്ണത്തിന്‍റെ ഫലം വന്നു. 1132 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.