കേരളം

kerala

ETV Bharat / city

മാഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ - മാഹി കൊവിഡ് വാര്‍ത്തകള്‍

പൊതു ഗതാഗതം പ്രത്യേകിച്ചും ബസുകൾ ലഭ്യമായ സീറ്റ് ശേഷി മാത്രം ഉപയോഗിച്ച് ഓടിക്കാൻ അനുവദിക്കും. അധിക യാത്രക്കാരെയൊന്നും അനുവദിക്കില്ല.

covid restrictions in mahe  covid latest news  mahe latest news  കൊവിഡ് വാര്‍ത്തകള്‍  മാഹി കൊവിഡ് വാര്‍ത്തകള്‍  മാഹി വാര്‍ത്തകള്‍
മാഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

By

Published : Apr 18, 2021, 2:31 AM IST

കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മാഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ശിവ രാജ് മീണ. ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. പൊതു സ്ഥലങ്ങൾ / കടകൾ / സ്ഥാപനങ്ങൾ / ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ കൊവിഡ് -19 മാനദണ്ഡങ്ങളും കർശനമായി പാലിക്കണം.സാമൂഹിക അകലം, കൊവിഡ് പ്രോട്ടോക്കോളുകൾ എന്നിവ കർശനമായി പാലിച്ചുകൊണ്ട് .സാമൂഹിക, സാംസ്കാരിക, രാഷ്‌ട്രീയ, അക്കാദമിക്, മതപരം ( മതപരമായ പ്രാർത്ഥനകൾ ഉൾപ്പെടെ) എല്ലാ സമ്മേളനങ്ങളിലും പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 60 മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

എല്ലാ മതസ്ഥലങ്ങളും ആരാധനാലയങ്ങളും എസ്.ഒ.പി(സ്റ്റാൻഡേർഡ് ഓപ്പറേററിങ് പ്രൊസീജിയർ) കർശനമായി പാലിക്കുകയും പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യ്തു കൊണ്ട് പൊതു ആരാധനയ്ക്കായി രാത്രി പത്ത് മണി വരെ അനുവദിക്കും. വിവാഹ ചടങ്ങുകൾക്കും ശവസംസ്കാര ചടങ്ങുകൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം യഥാക്രമം 60, 20 ആയി പരിമിതപ്പെടുത്തി. നോൺ-കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ എം‌.എച്ച്‌.എ, സംസ്ഥാന സർക്കാർ, ജില്ലാ അഡ്മിനിസ്ട്രേഷൻ ഓർഡറുകൾ എന്നിവ പ്രകാരം അനുവദനീയമായ എല്ലാ പ്രവർത്തനങ്ങളും കൊവിഡ് പ്രോട്ടോക്കോളിന് വിധേയമായി നടത്താം. എല്ലാ മദ്യവിൽപ്പന ശാലകളും മദ്യശാലകളും രാത്രി ഒമ്പത് മണിയോടെ അടക്കണം. തുറക്കുന്ന സമയം പുതുച്ചേരിയിലെ എക്സൈസ് വകുപ്പിന്‍റെ നിർദ്ദേശപ്രകാരം അനുവദനീയമായതാണ് പരിഗണിക്കുക.

ബാറുകളിൽ ഇരിപ്പിട ശേഷിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. മറ്റെല്ലാ ഷോപ്പുകളും രാവിലെ ആറ് മണി മുതൽ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കും. ഫാർമസ്യൂട്ടിക്കൽ സ്റ്റോറുകൾ / മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ ബങ്കുകൾ എന്നിവ സമയ നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. കൈ ശുചിത്വ ഉപകരണങ്ങൾ എല്ലാ കടകളിലും സ്ഥാപനങ്ങളിലും സൂക്ഷിക്കണം. രാവിലെ ആറ് മണി മുതൽ രാത്രി ഒമ്പത് മണി വരെ ഹോട്ടലുകൾ / ഫുഡ് കോർട്ടുകൾ, ടീ ഷോപ്പുകൾ എന്നിവയിൽനിന്നും 50 ശതമാനം ഇരിപ്പിട ശേഷിയിൽ ഭക്ഷണം കഴിക്കാൻ അനുവാദമുണ്ട്. പാർസൽ സേവനങ്ങൾ രാത്രി ഒമ്പത് വരെ അനുവദനീയമാണ്.

മാഹി പുഴയോര നടപ്പാത, മാഹി ഇൻഡോർ സ്റ്റേഡിയം എന്നിവ കൊവിഡ് പ്രോട്ടോക്കോളുകളും സാമൂഹിക അകല മാനദണ്ഡങ്ങളും കർശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ തുറന്നുകൊടുക്കും. വാടക വാഹനങ്ങൾ / ടാക്സികൾ എന്നിവയിൽ ഡ്രൈവർ ഒഴികെ പരമാവധി മൂന്ന് യാത്രക്കാരുമായി ഓടിക്കാൻ അനുവാദമുണ്ട്. ഡ്രൈവർ ഒഴികെ പരമാവധി രണ്ട് യാത്രക്കാരുമായി ഓട്ടോറിക്ഷയെ അനുവദിക്കും. പൊതു ഗതാഗതം പ്രത്യേകിച്ചും ബസുകൾ ലഭ്യമായ സീറ്റ് ശേഷി മാത്രം ഉപയോഗിച്ച് ഓടിക്കാൻ അനുവദിക്കും. അധിക യാത്രക്കാരെയൊന്നും അനുവദിക്കില്ല (നിൽക്കുന്ന യാത്രക്കാരെ) .

കൊവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ബസുകളിൽ അണുനശീകരണം ദിവസേന ഉറപ്പാക്കണം. സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ആശുപത്രികൾ എന്നിവയ്ക്ക് കൊവിഡ് പ്രോട്ടോക്കോളുകളും സാമൂഹിക അകല മാനദണ്ഡങ്ങളും കർശനമായി പാലിച്ചുകൊണ്ട് പ്രവർത്തിക്കാം. പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എല്ലാ പൊതു പരീക്ഷകളും ഷെഡ്യൂൾ അനുസരിച്ച് മുൻ‌കൂട്ടി അറിയിച്ചതിന് ശേഷം നടത്താം. എല്ലാ ബാങ്കുകളും പ്രവർത്തിക്കും. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഈ ഉത്തരവ് നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കും. ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മാഹി പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details