കേരളം

kerala

തളിപ്പറമ്പയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നീട്ടിയേക്കും

By

Published : Aug 12, 2020, 2:08 AM IST

തളിപ്പറമ്പ സ്റ്റേഷൻ പരിധിയിൽ സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

covid lock down in thalipparamba  covid news  lock down news  തളിപ്പറമ്പ വാര്‍ത്തകള്‍  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
തളിപ്പറമ്പയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നീട്ടിയേക്കും

കണ്ണൂര്‍: സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്ന തളിപ്പറമ്പ നഗരസഭയിൽ ദിവസം കഴിയുംതോറും നില ഗുരുതരമാകുന്നു. പരിസര പഞ്ചായത്തുകളായ പരിയാരം, പട്ടുവം, കുറുമാത്തൂർ, ചപ്പാരപ്പടവ്, ചെങ്ങളായി , ആന്തൂർ മുൻസിപ്പാലിറ്റിയിലും സമ്പർക്ക രോഗികൾ വർധിക്കുകയാണ്. ഉറവിടമറിയാത്ത രോഗികളും കൂടുകയാണ്. ഇന്നലെ മാത്രം തളിപ്പറമ്പ സ്റ്റേഷൻ പരിധിയിൽ 10 കൊവിഡ് സമ്പർക്ക കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ ഒരാഴ്ചയെന്ന നിലയിൽ ആരംഭിച്ച സമ്പൂർണ ലോക്ക് ഡൗൺ നീട്ടുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കൂടാതെ ഉറവിടമറിയാത്ത രോഗികളുടെ സമ്പർക്ക പട്ടികയും വളരെ വിപുലമാണെന്നതും ആശങ്ക വർധിപ്പിക്കുന്നു. ഓരോരാളുടെ സമ്പർക്കപ്പട്ടികയിലും നൂറിലധികം പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും സമ്പർക്കപ്പട്ടികയിലെ പലരെയും കണ്ടെത്താൻ കഴിയാത്തതും നഗരത്തിലെ ഷോപ്പുകളിൽ ഇവർ സന്ദർശിച്ചതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് ഇപ്പോഴും പ്രവർത്തിച്ചുവരുന്നത്. മറ്റ് പഞ്ചായത്തുകളും സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ അടച്ചിടേണ്ട സാഹചര്യമാണ് ഉടലെടുക്കുന്നത്.

ABOUT THE AUTHOR

...view details