കേരളം

kerala

By

Published : Jul 30, 2021, 1:27 PM IST

ETV Bharat / city

വളപട്ടണം സഹകരണ ബാങ്ക് അഴിമതി; ഒന്നാം പ്രതിക്ക് 10 വർഷം തടവും പിഴയും

വായ്പകളിൽ കൃത്രിമം കാണിച്ച് ബാങ്കിന് 611, 7000 രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്

വളപട്ടണം സഹകരണ ബാങ്ക് അഴിമതി;ഒന്നാം പ്രതിക്ക് 10 വർഷം തടവും പിഴയും
വളപട്ടണം സഹകരണ ബാങ്ക് അഴിമതി;ഒന്നാം പ്രതിക്ക് 10 വർഷം തടവും പിഴയും

കണ്ണൂർ:വളപട്ടണം സർവീസ് സഹകരണ ബാങ്ക് അഴിമതിക്കേസിൽ ഒന്നാം പ്രതി ശാഖ മാനേജർ കെപി മുഹമ്മദ് ജസീലിന് പത്തു വർഷം കഠിന തടവും എട്ടര ലക്ഷം പിഴയും അടക്കാൻ വിധി. തലശേരി വിജിലൻസ് ജഡ്ജ് കെ.കെ ബാലകൃഷ്ണന്‍റേതാണ് വിധി. മറ്റ് നാല് പ്രതികളെ സംശയത്തിന്‍റെ ആനൂകൂല്യത്തിൽ വിട്ടയച്ചു.

മുസ്ലീം ലീഗിന്‍റെ നിയന്ത്രണത്തിലുളളതാണ് വളപട്ടണം സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്‍റെ ശാഖാ മാനേജരായിരുന്നു ഒന്നാം പ്രതിയായ കെ പി മുഹമ്മദ് ജസീൽ. അഴിമതി, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, തെളിവു നശിപ്പിക്കൽ, പദവി ദുരുപയോഗം തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലേയും വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

തലശേരി വിജിലൻസ് കോടതിയുടെ വിധി

എല്ലാം ചേർന്ന് 42 വർഷം കഠിന തടവും എട്ടര ലക്ഷംരൂപ പിഴയുമാണ് തലശേരി വിജിലൻസ് ജഡ്‌ജ് കെ കെ ബാലകൃഷ്ണൻ വിധിച്ചതെങ്കിലും പത്തുവർഷം ശിക്ഷ അനുഭവിച്ചാൽ മതി. പിഴയിൽ നാലുലക്ഷം രൂപ ബാങ്കിൽ അടക്കണം. വായ്പകളിൽ കൃത്രിമം കാണിച്ച് ബാങ്കിന് 61,17,000 രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്.

also read:കേരള ജനത കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് രാഹുൽ ഗാന്ധി

26 പ്രതികളാണ് ആകെ ഉണ്ടായിരുന്നതെങ്കിലും മുഹമ്മദ് ജസീൽ ഉൾപ്പെടെ അഞ്ചു പേരെ ചേർത്താണ് ആദ്യഘട്ട കുറ്റപത്രം നൽകിയത്. ജസീലിന്‍റെ കൂട്ടു പ്രതികളായ മറ്റു നാലുപേരെ സംശയത്തിന്‍റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടു.

ABOUT THE AUTHOR

...view details