കരാറുകാരൻ ആത്മഹത്യ ചെയ്‌ത നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ - ചെറുപുഴ
മരിച്ച ജോയിക്ക് കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി മാനേജ്മെന്‍റ് ഒന്നരക്കോടി രൂപ നല്‍കാനുണ്ടെന്നും, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍. ഇതേ ആശുപത്രിയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
കരാറുകാരൻ ആത്മഹത്യ ചെയ്‌ത നിലയിൽ
കണ്ണൂർ: ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്‌ത നിലയിൽ. നിർമാണ കരാറുകാരനായ മുതുപാറ ജോയിയെ ആണ് കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൈകളുടേയും ഞരമ്പ് മുറിച്ച നിലയിലായിരുന്നു. കരാർ ഇനത്തിൽ ഒന്നര കോടിയോളം രൂപ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി മാനേജ്മെന്‍റ് നൽകാനുണ്ടെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
Last Updated : Sep 5, 2019, 1:44 PM IST