കേരളം

kerala

ETV Bharat / city

പയ്യാമ്പലത്ത് കെജി മാരാര്‍ സ്‌മൃതി കുടീരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ച നിലയില്‍ - dog charred body payyambalam bjp news

തിങ്കളാഴ്‌ച രാവിലെയാണ് സ്‌മൃതി കുടീരത്തിന് മുന്നിൽ അസ്ഥിക്കഷ്‌ണങ്ങളും കത്തിക്കാൻ ഉപയോഗിച്ച വിറകിന്‍റെ അവശിഷ്‌ടങ്ങളും കണ്ടെത്തിയത്.

പയ്യാമ്പലം നായ ജഡം കത്തിച്ച നിലയില്‍ വാര്‍ത്ത  പയ്യാമ്പലം കെജി മാരാര്‍ സ്‌മൃതി കുടീരം വാര്‍ത്ത  കെജി മാരാര്‍ സ്‌മൃതി കുടീരം നായ ജഡം വാര്‍ത്ത  മാരാര്‍ സ്‌മൃതി കുടീരം നായ ജഡം വാര്‍ത്ത  മാരാര്‍ സ്‌മൃതി കുടീരം നായ ജഡം കത്തിച്ചു വാര്‍ത്ത  പയ്യാമ്പലം പുതിയ വാര്‍ത്ത  പയ്യാമ്പലം ബിജെപി വാര്‍ത്ത  പയ്യാമ്പലം നായ ജഡം ബിജെപി ആരോപണം വാര്‍ത്ത  കണ്ണൂര്‍ മേയര്‍ വാര്‍ത്ത  ബിജെപി കെ രഞ്ജിത്ത് വാര്‍ത്ത  payyambalam kg marar memorial  payyambalam kg marar memorial news  payyambalam kg marar memorial charred body dog news  dog charred body payyambalam bjp news  payyambalam marar memorial dog body news
പയ്യാമ്പലത്ത് കെജി മാരാര്‍ സ്‌മൃതി കുടീരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ച നിലയില്‍

By

Published : Sep 6, 2021, 4:12 PM IST

Updated : Sep 6, 2021, 5:11 PM IST

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്തെ കെ.ജി മാരാര്‍ സ്‌മൃതി കുടീരത്തിന് മുന്നിൽ നായയുടെ ജഡം കത്തിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെയാണ് സ്‌മൃതി കുടീരത്തിന് മുന്നിൽ അസ്ഥിക്കഷ്‌ണങ്ങളും കത്തിക്കാൻ ഉപയോഗിച്ച വിറകിന്‍റെ അവശിഷ്‌ടങ്ങളും കണ്ടത്.

സംഭവത്തിൽ കോർപ്പറേഷനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കണ്ണൂർ കോർപ്പറേഷന്‍റെ അനാസ്ഥയാണ് ഇതരത്തിലൊരു സംഭവത്തിന്‌ പിന്നിലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ആരോപിച്ചു.

പയ്യാമ്പലത്ത് കെജി മാരാര്‍ സ്‌മൃതി കുടീരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ച നിലയില്‍

എന്നാല്‍ ബിജെപി അനാവശ്യമായി രാഷ്ട്രീയം കലർത്തി സംഭവം വിവാദമാക്കുകയാണെന്നും ഇതിന് പിന്നിലെ സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്താൻ എല്ലാവരും ഒന്നിക്കുകയാണ് വേണ്ടതെന്നും മേയര്‍ ടി.ഒ മോഹനൻ പ്രതികരിച്ചു.

സ്‌മൃതി കുടീരത്തിന് മുന്നിൽ വിറക് തടികൾ കൂട്ടിയിട്ടത് മാരാരെ അപമാനിക്കാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മരത്തടികൾ ഉടന്‍ നീക്കം ചെയ്യാന്‍ മേയർ നിർദേശം നൽകി.

Also read: തിരിച്ചടിച്ചത് കെ സുരേന്ദ്രന്‍റെ പ്രസ്‌താവനയും രണ്ട് മണ്ഡല മത്സരവും, ശബരിമല വോട്ടായില്ല: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി റിപ്പോർട്ട്

Last Updated : Sep 6, 2021, 5:11 PM IST

ABOUT THE AUTHOR

...view details