ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / city

മരിച്ചയാള്‍ നേരിട്ടെത്തി പിഴയടക്കണം: കുറ്റപത്രം നല്‍കി കേരള പൊലീസ്, നോട്ടീസയച്ച് കോടതിയും! - കണ്ണൂരിൽ റോഡപകടത്തിൽ മരിച്ച ആൾക്കെതിരെ കുറ്റപത്രവും പിഴയടക്കാൻ നോട്ടീസും നൽകി

മാർച്ച് 8ന് മയ്യിൽ കൊളച്ചേരി കാവുംചാലിൽ കൈവരിയില്ലാത്ത റോഡ് അപകടത്തിൽപ്പെട്ട് മരിച്ച ഒ ഭാസ്‌കരൻ്റെ പേരിലാണ് കേരള പൊലീസും കോടതിയും വിചിത്ര ഉത്തരവുകള്‍ നല്‍കിയത്

Charge sheet and court notice in the name of the person who died in a road accident  റോഡപകടത്തിൽ മരിച്ചയാളുടെ പേരിൽ കുറ്റപത്രവും പിഴയടക്കാൻ കോടതി നോട്ടീസും  റോഡപകടത്തിൽ മരിച്ചയാളുടെ പേരിൽ വിചിത്ര ഉത്തരവ്  കണ്ണൂരിൽ റോഡപകടത്തിൽ മരിച്ച ആൾക്കെതിരെ കുറ്റപത്രവും പിഴയടക്കാൻ നോട്ടീസും നൽകി  Charge sheet and court notice for the person who died in a road accident
റോഡപകടത്തിൽ മരിച്ചയാളുടെ പേരിൽ കുറ്റപത്രവും പിഴയടക്കാൻ കോടതി നോട്ടീസും; വിചിത്ര ഉത്തരവിൽ ഞെട്ടി ബന്ധുക്കൾ
author img

By

Published : Jun 29, 2022, 1:56 PM IST

കണ്ണൂർ:റോഡപകടത്തിൽ മരിച്ച ആൾക്കെതിരെ കുറ്റപത്രവും പിഴയടക്കാൻ നോട്ടീസും നൽകി പൊലീസിന്‍റെയും കോടതിയുടെയും വിചിത്ര ഉത്തരവ്. കണ്ണൂർ മയ്യിൽ കൊളച്ചേരി കാവുംചാലിൽ കൈവരിയില്ലാത്ത റോഡിൽ അപകടത്തിൽപ്പെട്ട് മരിച്ച ഒ ഭാസ്‌കരൻ്റെ പേരിലാണ് കോടതിയിൽ നിന്ന് നോട്ടീസ് കിട്ടിയത്. മാർച്ച് 8ന് കമ്പിലിൽ നിന്ന് സ്വന്തം കടയിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

അശ്രദ്ധമായി വാഹനം ഒടിച്ചതിനെ തുടർന്നാണ് അപകടത്തിൽ മരിക്കാനിടയായതെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 279 വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നു എന്നുമാണ് കുറ്റപത്രത്തിൽ ഉള്ളത്. കണ്ണൂർ കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴയടയ്‌ക്കണമെന്നാണ് ഉത്തരവ്. കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് കുടുംബം ഈ വിവരം അറിയുന്നത്.

റോഡപകടത്തിൽ മരിച്ചയാളുടെ പേരിൽ കുറ്റപത്രവും പിഴയടക്കാൻ കോടതി നോട്ടീസും; വിചിത്ര ഉത്തരവിൽ ഞെട്ടി ബന്ധുക്കൾ

കുടുബത്തിനുണ്ടായ നഷ്‌ടത്തിനപ്പുറം കോടതി ഉത്തരവ് ഏറെ വിഷമം ഉണ്ടാക്കിയതായി ഭാസ്‌കരൻ്റെ ബന്ധുക്കൾ പറയുന്നു. നേരത്തെ അസ്വാഭാവിക മരണം എന്നാണ് മയ്യിൽ പൊലീസിന്‍റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ശരീയായ രീതിയിൽ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാനാണ് ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കാണിച്ച് ഭാസ്കരൻ്റെ ഭാര്യ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

ഭാസ്‌കരൻ്റെ മരണത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് ഇടപെടുകയും പൊതുമരാമത്ത് വകുപ്പ് അപകടം നടന്ന റോഡിൽ കൈവരി സ്ഥാപിക്കുകയും ചെയ്‌തിരുന്നു. അതേസമയം ഭാസ്‌കരനെതിരെ നൽകിയ റിപ്പോർട്ടിൽ കാവുംചാൽ റോഡ് സംരക്ഷണ സമിതിയും പ്രതിഷേധത്തിലാണ്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details