കണ്ണൂർ : 'ആ ചാമ്പിക്കോ..' എന്ന ഭീഷ്‌മപർവ്വം സിനിമയിലെ മമ്മൂട്ടിയുടെ വൈറൽ ഡയലോഗിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കേരളത്തിലെ പ്രതിനിധി സംഘത്തിന്‍റെ വീഡിയോ വൈറലാകുന്നു. കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ ഗ്രൂപ്പ് ഫോട്ടോ എടുക്കാനായി സമ്മേളനത്തിൽ കാത്തിരുന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വന്നിരിക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്.
'ആ ചാമ്പിക്കോ' ; ഭീഷ്‌മപര്‍വ്വം സ്റ്റൈലിൽ പിണറായി വിജയനും സംഘവും - സിപിഐഎം പാർട്ടി കോൺഗ്രസ് ഗ്രൂപ്പ് ഫോട്ടോ വയറലാവുന്നു
കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ ഗ്രൂപ്പ് ഫോട്ടോ എടുക്കാനായി സമ്മേളനത്തിൽ കാത്തിരുന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വന്നിരിക്കുന്ന വീഡിയോ ആണ് ഭീഷ്‌മപർവ്വം ഡയലോഗിൽ വൈറലാകുന്നത്

"ആഹ് ചാമ്പിക്കോ"... ഭീഷ്‌മ സ്റ്റൈലിൽ പിണറായിയും
'ആ ചാമ്പിക്കോ' ; ഭീഷ്‌മപര്‍വ്വം സ്റ്റൈലിൽ പിണറായി വിജയനും സംഘവും
Also read: 'ചാമ്പിക്കോ..’ ഭീഷ്‌മ പർവം ട്രെൻഡിനൊപ്പം പി.ജയരാജനും സഖാക്കളും; വിഡിയോ വൈറൽ
കേരളത്തിൽ നിന്ന് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന 175 പ്രതിനിധികളാണ് വീഡിയോയിലുള്ളത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, മുതിർന്ന നേതാക്കളായ തോമസ് ഐസക്ക്, ആനത്തലവട്ടം ആനന്ദൻ, എളമരം കരീം, സംസ്ഥാന മന്ത്രിമാർ ഉൾപ്പടെയുള്ള പ്രതിനിധികള്‍ വീഡിയോയിലുണ്ട്.