കേരളം

kerala

ETV Bharat / city

എം.സി ഖമറുദ്ദീൻ എംഎല്‍എയ്ക്ക് എതിരെ 89-ാമത്തെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു - എം.സി ഖമറൂദ്ദീനെതിരെ വീണ്ടും കേസ്

മാട്ടൂൽ സ്വദേശികളായ മൊയ്തു, അബ്ദുൾ കരീം എന്നിവരാണ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നൽകിയത്. രണ്ട് പേരില്‍ നിന്നായി 47 ലക്ഷം വാങ്ങിയെന്നാണ് പരാതി.

case against MC khamarudheen  MC khamarudheen mla latest news  എം.സി ഖമറൂദ്ദീനെതിരെ വീണ്ടും കേസ്  ഖമറുദ്ദീൻ എംഎൽഎ വാര്‍ത്തകള്‍
എം.സി ഖമറൂദ്ദീനെതിരെ 89-ാമത്തെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു

By

Published : Oct 28, 2020, 4:39 PM IST

കണ്ണൂർ: മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനെതിരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മാട്ടൂൽ സ്വദേശികളായ മൊയ്തു, അബ്ദുൾ കരീം എന്നിവരാണ് പരാതി നൽകിയത്. മൊയ്തുവിൽ നിന്ന് 17 ലക്ഷവും അബ്‌ദുൾ കരീമിൽ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങിയെന്നാണ് പരാതി. ഇതോടെ ഖമറുദ്ദീൻ എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. ജ്വല്ലറി എംഡി ടി.കെ പൂകോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

ABOUT THE AUTHOR

...view details