കണ്ണൂർ: തലശേരിയില്‍ 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായിൽ ടി.എം ജാനിസ് മജീദ് (30), ഏഴുവണ്ടി കുമ്പാടം പോയിൽ കോളനിയിലെ അൻസാർ മുജീബ് (23) എന്നിവരാണ് അറസ്റ്റിലായത്.
തലശേരിയില്‍ കഞ്ചാവ് വേട്ട; രണ്ട് പേർ അറസ്റ്റിൽ - cannabis hunt
തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.
കണ്ണൂരിൽ കഞ്ചാവ് വേട്ട; രണ്ട് പേർ അറസ്റ്റിൽ
തലശേരി നഗരത്തിൽ വിൽപന നടത്താനായി ആന്ധ്രയിൽ നിന്നും കൊണ്ടു വന്ന കഞ്ചാവാണ് തലശേരി സി.ഐ സനൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എസ്.ഐ അഖിൽ, ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ ടീം അംഗങ്ങളായ സുജേഷ്, ശ്രീജേഷ്, സി.പി.ഒ മാരായ ലിംനേഷ്, ഷിജു, സുമിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ALSO READ:നികുതിയില്‍ ഇളവില്ല; മലയാളി ഇന്ധനം വാങ്ങാന്‍ തമിഴ്‌നാട്ടിലേക്ക്