കണ്ണൂര്‍:പാനൂരിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ആഭ്യന്തര വകുപ്പിന്‍റെ രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ടിന്‍റെ പ്രതിഷേധം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തില്‍ കലാശിച്ചു .പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. സംസ്ഥാന സമിതി അംഗം മുഹമ്മദ് ഇർഫാൻ ഉൾപ്പെടെ പതിനഞ്ചോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കേസിലെ പ്രതി ബി.ജെ.പി നേതാവായ അധ്യാപകന്‍ പത്മരാജനെതിരെ നടപടി എടുക്കുന്നതിൽ ഒത്തുകളി ആരോപിച്ചാണ് മാർച്ച് നടത്തിയത്.
പാനൂര്‍ പീഡനം; ക്യാമ്പസ് ഫ്രണ്ടിന്‍റെ കലക്‌ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ നടപടി എടുക്കുന്നതിൽ ഒത്തുകളി ആരോപിച്ചായിരുന്നു മാർച്ച്. പതിനഞ്ചോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.
ക്യാമ്പസ് ഫ്രണ്ടിന്‍റെ കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും രാവിലെ 11 മണിക്ക് ആരംഭിച്ച മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കലക്‌ടറേറ്റിന്‍റെ ഗെയിറ്റ് തള്ളി തുറന്ന് അകത്ത് കടന്നതോടെയാണ് വനിത പ്രവർത്തകർ ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പിരിഞ്ഞ് പോകാതെ പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ലാത്തിവീശി.
Last Updated : Jul 13, 2020, 3:40 PM IST