കണ്ണൂർ : റോഡിന്‍റെ ശോചനീയാവസ്ഥ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തിൽ കാളവണ്ടി പ്രതിഷേധം. ചെങ്ങളായി പഞ്ചായത്തിലെ വളെക്കെ - കൊയ്യം റോഡ് മെക്കാഡം ടാറിങ് നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ കൂട്ടായ്‌മ കാളവണ്ടി സമരം നടത്തിയത്. രാവിലെ കണ്ണൂർ എകെജി ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച കാളവണ്ടി മാർച്ച് പിഡബ്ലിയുഡി ഓഫിസിലാണ് സമാപിച്ചത്.
കണ്ണൂർ നഗരത്തിലൂടെ കാളവണ്ടി വന്നതും ആളുകളിലും കൗതുകമുണർത്തി. കാളവണ്ടിക്ക് പിന്നാലെ ചെങ്ങളായി കൊയ്യാ, വളക്കൈ പ്രദേശത്തെ നൂറുകണക്കിന് ആളുകളും സമരത്തിൽ പങ്കെടുത്തു. ഇരിക്കൂർ മണ്ഡലത്തിൽപ്പെട്ട റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ മുൻ എംഎൽഎ, നിലവിലെ എംഎൽഎ, മുൻ മന്ത്രി, നിലവിലെ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് നിവേദനം നൽകിയെങ്കിലും പരിഹാരമായിട്ടില്ലെന്ന് ജനം പറയുന്നു.