കണ്ണൂര്‍: ജില്ലാ ഭരണകൂടത്തിന് വേണ്ടി ഡോ.സി.വി രഞ്ജിത്ത് ഒരുക്കിയ ‘ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സോങ്’ തരംഗമാകുന്നു. ജില്ലാ കലക്ടറുടെ എഫ്ബി പേജിലൂടെ റിലീസ് ചെയ്ത ഇംഗ്ലീഷ് ഗാനം ഇതിനോടകം 50,000ല്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ലോക്ക് ഡൗണ്‍ കാലത്തെ വിരസത ഒഴിവാക്കാനാണ് സംഗീതത്തിലും അഭിരുചിയുള്ള ഡോ.സി.വി രഞ്ജിത്ത് കാമ്പയിന്‍ ഗാനം ഒരുക്കിയത്.
തരംഗമായി ‘ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സോങ്’ - Break the Chain Campaign song kannur
ജില്ലാ കലക്ടറുടെ എഫ്ബി പേജിലൂടെ റിലീസ് ചെയ്ത ഇംഗ്ലീഷ് ഗാനം ഇതിനോടകം 50,000ല്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു
തരംഗമായി ‘ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സോങ്ങ്’
ചെറുകുന്ന് വിജയ ഡെന്‍റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് സി.വി രഞ്ജിത്ത്. കൊച്ചി സ്വദേശി ലിങ്കൺ സാമുവലാണ് ഗാനത്തിന്‍റെ വരികള്‍ എഴുതിയത്. വിൻസന്‍റ് പീറ്ററാണ് ആലാപനം. കാസര്‍കോട് സ്വദേശി പ്രശോഭാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി ജയരാജനാണ് ഗാനം പ്രകാശനം ചെയ്തത്.