കണ്ണൂര്‍: ബോട്ടിൽ ആർട്ടിലൂടെ ശ്രദ്ധേയയാവുകയാണ് പറശിനിക്കടവ് തവളപ്പാറ സ്വദേശി സിബിഷ ബാബുരാജ്. ധർമ്മശാല കെഎസ്ഇബിയിൽ ജീവനക്കാരിയായ സിബിഷ തന്‍റെ ജോലിയുടെ ഇടവേളയാണ് കലാപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്. ലോക്ക് ഡൗൺ കാലത്താണ് തന്‍റെ ഉള്ളിൽ ഒരു ചിത്രകാരിയുണ്ടെന്ന് സിബിഷ തിരിച്ചറിയുന്നത്. ഇക്കാലയളവിലുണ്ടായ ബോറടി മാറ്റാനാണ് ചിത്ര രചന പഠിക്കാത്ത സിബിഷ കുപ്പികളിൽ ചിത്രം വരച്ചു തുടങ്ങിയത്.
തെയ്യചിത്രങ്ങള്‍ 'കുപ്പിയിലാക്കി' സിബിഷ - ബോട്ടില്‍ ആര്‍ട്ട്
പറശിനിക്കടവ് തവളപ്പാറ സ്വദേശി സിബിഷ ബാബുരാജാണ് ബോട്ടിൽ ആർട്ടിലൂടെ ശ്രദ്ധേയയാവുന്നത്
തെയ്യചിത്രങ്ങള്‍ 'കുപ്പിയിലാക്കി' സിബിഷ
ഇതു വരെ 45ഓളം കുപ്പികളികളിൽ പെയിന്‍റിങ് നടത്തി. കൂടുതലായും തെയ്യകോലങ്ങളാണ് കുപ്പയില്‍ വരച്ചിട്ടുള്ളത്. തെയ്യങ്ങളോടുള്ള വലിയ താല്‍പര്യമാണ് ഇത്തരമൊരു പെയിന്‍റിങ്ങിലേക്ക് നയിച്ചതെന്ന് സിബിഷ പറയുന്നു. ചിത്രങ്ങൾ കൂട്ടുകാർക്ക് സമ്മാനമായും നൽകുന്നുണ്ട്. പി.പി ബാബുരാജ് -കെ. ഷീന ദമ്പതികളുടെ മകളാണ് സിബിഷ. അനിയത്തി ആഷിക ബാബുരാജ് പരിയാരം മെഡിക്കല്‍ കോളജിൽ പാരാമെഡിക്കൽ വിദ്യാർഥിനിയാണ്. അനിയത്തിയും ചിത്രരചനാ കലാകാരിയാണ്.