കണ്ണൂർ: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ മൃതദേഹം കണ്ണൂരില്‍ എത്തിച്ചു. ചെന്നൈയിൽ നിന്നും എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സിപിഎം നേതാക്കൾ ഏറ്റുവാങ്ങിയ ശേഷം വിലാപയാത്രയായി തലശ്ശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും.
കോടിയേരിയുടെ മൃതദേഹം കണ്ണൂരില്‍ എത്തിച്ചു; രാത്രി 10 മണി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം - തലശ്ശേരി ടൗൺ ഹാളിൽ
കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സിപിഎം നേതാക്കൾ ഏറ്റുവാങ്ങിയ ശേഷം വിലാപയാത്രയായി തലശ്ശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും
രാത്രി(ഒക്‌ടോബര്‍ 2) 10 മണി വരെയാണ് ടൗൺ ഹാളിൽ പൊതുദർശനം. ഇവിടെ പൊതുദർശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. സ്‌പീക്കർ എഎൻ ഷംസീർ നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തി. സിപിഎമ്മിന്‍റെ സംസ്ഥാന നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ ഇവിടെ എത്തിത്തുടങ്ങിയിട്ടുണ്ട്.
വൻ പൊലീസ് സംഘത്തെയും ടൗൺ ഹാളിൽ വിന്യസിച്ചിട്ടുണ്ട്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായരുടെ മേൽനോട്ടത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്‌ക്ക് 1 മണിയോടെ തലശ്ശേരിയിൽ എത്തും.