കേരളം

kerala

ETV Bharat / city

പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് ബിജെപി - കെ. സുരേന്ദ്രൻ വാര്‍ത്തകള്‍

ആചാരാനുഷ്ഠാനങ്ങളിൽ തടസം വരാതെ പൂരം നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

bjp on trissur pooram issue  trissur pooram issue  bjp latest news  ബിജെപി വാര്‍ത്തകള്‍  കെ. സുരേന്ദ്രൻ വാര്‍ത്തകള്‍  തൃശൂര്‍ പൂരം വാര്‍ത്തകള്‍
പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് ബിജെപി

By

Published : Apr 19, 2021, 3:00 PM IST

Updated : Apr 19, 2021, 5:08 PM IST

കണ്ണൂർ: തൃശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് വ്യക്തമാക്കി ബിജെപി. വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങളിൽ തടസം വരാതെ പൂരം നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആൾക്കൂട്ടം നിയന്ത്രിക്കാൻ സർക്കാരിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാവുന്നതാണ്. പൂരത്തിന്‍റെ അടിസ്ഥാനപരമായ സങ്കൽപങ്ങളിൽ മാറ്റം വരുത്താതെ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായമെന്നും കെ. സുരേന്ദ്രൻ കണ്ണൂരില്‍ പറഞ്ഞു. പൂരം നടത്തണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ മന്ത്രിമാരും ജനപ്രതിനിധികളും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മലക്കം മറിഞ്ഞെന്നും കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

കെ. സുരേന്ദ്രൻ

കൂടുതല്‍ വായനയ്‌ക്ക്:തൃശൂര്‍ പൂരം; ശിപാര്‍ശ സമര്‍പ്പിക്കാൻ വിദഗ്ധ സമിതി

തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴേക്കും ബിജെപി കേരള രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകുമെന്നും കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. ഇത്തവണ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. ബിജെപിയെ മാറ്റി നിർത്തി ഒരു മുന്നണിക്കും ഇനി കേരളം ഭരിക്കാനാവില്ല. സിപിഎമ്മിന് അകത്ത് തെരഞ്ഞെടുപ്പിന് ശേഷം വലിയ ആഭ്യന്തര സംഘർഷമാണ് ഉണ്ടാകുന്നത്. വലിയ പൊട്ടിത്തെറിയിലേക്കാണ് പാര്‍ട്ടി പോകുന്നത്. ഭരണം കിട്ടിയാലും ഇല്ലെങ്കിലും സിപിഎമ്മിനകത്ത് പിണറായി വിജയനെതിരായ നീക്കം ഉയർന്നുവരുമെന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. പിണറായി വിജയന്‍റെ അപ്രമാദിത്വം അവസാനിപ്പിക്കാൻ ആളുകൾ ശക്തമായി രംഗത്ത് വരുമെന്നും പി. ജയരാജൻ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

Last Updated : Apr 19, 2021, 5:08 PM IST

ABOUT THE AUTHOR

...view details