കണ്ണൂർ:പാനൂർ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റിൽ. പ്രതി കുനിയിൽ പത്മരാജനെയാണ് തലശ്ശേരി ഡി.വൈ.എസ്.പി വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പ്രതിയെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പാനൂർ പൊയിലൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
പാനൂര്‍ പീഡനക്കേസില്‍ ബിജെപി നേതാവ് അറസ്റ്റിൽ - kannur pocso case arrest
നാലാം ക്ലാസ് വിദ്യാർഥിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതി കുനിയിൽ പത്മരാജനെയാണ് പൊലീസ് പിടികൂടിയത്
നാലാം ക്ലാസ് വിദ്യാർഥിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ബന്ധുക്കൾ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുട്ടിയിൽ നിന്നും മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയാണ് തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. പ്രതിയെ പാനൂർ സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. തുടർന്ന് തലശ്ശേരി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.