കേരളം

kerala

ETV Bharat / city

ബിജെപി മണ്ഡലം പ്രസിഡന്‍റിനെ വധിക്കാന്‍ ശ്രമിച്ച കേസ് ; ആറ് പേർ കുറ്റക്കാര്‍, 10 വര്‍ഷം തടവ് - തലശ്ശേരി

സി ഒ ടി നസീർ വധശ്രമത്തില്‍ മുഖ്യ സൂത്രധാരനെന്ന് ആരോപണം നേരിടുന്ന പൊട്ടിയൻ സന്തോഷ് ഉൾപ്പെടെ ആറ് പ്രതികൾക്ക് 10 വര്‍ഷം തടവും 30,000 രൂപ വീതം പിഴയും വിധിച്ചു.

എം പി സുമേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്

By

Published : Jun 17, 2019, 5:32 PM IST

കണ്ണൂർ: ബിജെപി തലശേരി മണ്ഡലം പ്രസിഡന്‍റ് എം പി സുമേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കുറ്റക്കാരായവര്‍ക്ക് 10 വര്‍ഷം തടവും 30,000 രൂപ വീതം പിഴയും കോടതി വിധിച്ചു. തലശേരി പ്രിന്‍സിപ്പല്‍ അസിസ്റ്റന്‍റ് സബ് കോടതി ജഡ്‌ജി കെ പി അനില്‍കുമാറാണ് കേസില്‍ വിധി പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പൊട്ടിയന്‍ സന്തോഷ്, ദിജേഷ്, ദിരേഷ്, ജിനേഷ്, ഷിജിത്ത്, വിജേഷ് എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടിസുനി ഉൾപ്പെടെ കേസില്‍ പ്രതികളായ നാല് പേരെ കോടതി വെറുതെ വിട്ടു. കൊടിസുനിയെ കൂടാതെ മുഹമ്മദ് ഷാഫി, വേലാണ്ടി രാകേഷ്, പ്രവീൺ കുമാർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2008 മാർച്ച് അഞ്ചിനാണ് കേസിന് ആസ്‌പദമായ സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുമേഷിനെ തലശേരി മണവാട്ടി ജങ്ഷനില്‍ വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details