കണ്ണൂർ:സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി ഊര്‍ജിതമാക്കി ഭാരതീയ ചികിത്സാ വകുപ്പ്. ജില്ലാ ആയുര്‍വേദ കൊവിഡ് റെസ്‌പോണ്‍സ് സെല്ലിന്‍റെ നേതൃത്വത്തില്‍ 99 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി സ്വാസ്ഥ്യം, സുഖായുഷ്യം പുനര്‍ജനി എന്നീ മൂന്നു പദ്ധതികളാണ് നടപ്പിലാക്കുന്നത്.
കൊവിഡ് നേരിടാന്‍ ആയുര്‍വേദ വകുപ്പിന്‍റെ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍
കണ്ണൂരിലെ 99 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി സ്വാസ്ഥ്യം, സുഖായുഷ്യം പുനര്‍ജനി എന്നീ മൂന്നു പദ്ധതികളാണ് നടപ്പിലാക്കുന്നത്
കൊവിഡ്മുക്തരായവര്‍ക്ക് ശാരീരികവും മാനസികവുമായ സുസ്ഥിതി തിരികെ നല്‍കുന്ന പദ്ധതിയാണ് 'പുനര്‍ജനി'. 60 വയസിന് താഴെയുള്ള പൊതുജനങ്ങളുടെ ജീവിതശൈലി ക്രമപ്പെടുത്തല്‍, ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍, പ്രതിരോധമരുന്നുകളുടെ ഉപയോഗം എന്നിവ വഴി സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതിയാണ് 'സ്വാസ്ഥ്യം'. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള പ്രതിരോധ മരുന്നു വിതരണവും ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്. 60 വയസിന് മുകളിലുള്ളവരുടെ സമഗ്ര ആരോഗ്യ പരിപാലനത്തിനുള്ള പദ്ധതിയാണ് 'സുഖായുഷ്യം'.
ഓരോ പ്രദേശങ്ങളിലും ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആരോഗ്യ വോളന്‍റിയര്‍മാര്‍ വഴിയോ നേരിട്ടോ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴിയോ ഈ സേവനം ലഭിക്കും.