കണ്ണൂര്‍:അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ തരിശ് രഹിത - ശുചിത്വ നഗരസഭയായി ആന്തൂര്‍ നഗരസഭ. ഈ നേട്ടം കൈവരിക്കുന്ന കണ്ണൂർ ജില്ലയിലെ ആദ്യ നഗരസഭയും സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയുമാണ് ആന്തൂര്‍. ഇരു പദ്ധതികളുടെയും പ്രഖ്യാപനം തളിപ്പറമ്പ എം.എൽ.എ ജെയിംസ് മാത്യു നിർവഹിച്ചു.
സമ്പൂര്‍ണ തരിശ് രഹിത - ശുചിത്വ നഗരസഭയായി ആന്തൂർ നഗരസഭ - ആന്തൂർ നഗരസഭ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 50 ഹെക്ടര്‍ തരിശ്ഭൂമി കൃഷി യോഗ്യമാക്കി.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 50 ഹെക്ടര്‍ തരിശ്ഭൂമി കൃഷി യോഗ്യമാക്കി. 70 ഏക്കറില്‍ തരിശ് കൃഷിയും 30 ഏക്കറില്‍ കൈപ്പാട് കൃഷിയും നടത്തി. അഞ്ചേക്കറില്‍ കരനെല്‍കൃഷിയും നടത്തി. വ്യക്തികളും കര്‍ഷക ഗ്രൂപ്പുകളും ചേര്‍ന്ന് 20 ഏക്കറില്‍ പച്ചക്കറി കൃഷിയും നടത്തി. ആകെ 560 ഏക്കറിലാണ് നെൽകൃഷി നടത്തിയത്. സമ്പൂര്‍ണ ശുചിത്വ നഗരസഭയെന്ന ലക്ഷ്യത്തിനായി വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. ഹരിതകേരള മിഷനുമായി സഹകരിച്ച് നടത്തിയ മാതൃകാ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് ലഭിച്ചിരുന്നു. 6366 വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു. പൊതുസ്ഥലങ്ങളിലെ ജൈവമാലിന്യ സംസ്‌കരണത്തിന് ഏഴ് തുമ്പൂര്‍ മോഡല്‍ എയറോബിക് ബിന്‍ കമ്പോസ്റ്റുകളും ആന്തൂർ നഗരസഭയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചു.