കണ്ണൂർ: ആന്തൂർ നഗരസഭ ചെയർപേഴ്‌സണ്‍ പികെ ശ്യാമളക്കെതിരെ നടപടി എടുക്കുമെന്ന് സിപിഎം ഉറപ്പ് നൽകിയതായി കണ്ണൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന.
പാർട്ടിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ആത്മഹത്യ ചെയ്ത വ്യവസായിയുടെ ഭാര്യ - പാർട്ടി
16 കോടിയോളം രൂപ മുടക്കിയാണ് സാജൻ കണ്ണൂരിൽ പാർത്ഥ കൺവെൻഷൻ സെന്‍റർ നിർമ്മിച്ചത്. കെട്ടിടത്തിന്‍റെ നമ്പറിനായി അപേക്ഷ നൽകിയപ്പോൾ പല കാരണങ്ങൾ പറഞ്ഞ് നഗരസഭ അപേക്ഷ മടക്കുകയായിരുന്നു.
പാർട്ടിയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ബീന പറഞ്ഞു. കോടികൾ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നഗരസഭ തടഞ്ഞുവച്ചതില്‍ മനംനൊന്താണ് വ്യവസായി ആത്മഹത്യ ചെയ്തത്. 16 കോടിയോളം രൂപ മുടക്കിയാണ് സാജൻ കണ്ണൂരിൽ പാർത്ഥ കൺവെൻഷൻ സെന്‍റർ നിർമ്മിച്ചത്. കെട്ടിടത്തിന്‍റെ നമ്പറിനായി അപേക്ഷ നൽകിയപ്പോൾ പല കാരണങ്ങൾ പറഞ്ഞ് നഗരസഭ അപേക്ഷ മടക്കുകയായിരുന്നു.
നിസ്സാര കാര്യത്തിന്‍റെ പേരിലാണ് ആന്തൂര്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമള കൺവെൻഷൻ സെന്‍ററിന് അനുമതി നിഷേധിച്ചതെന്ന പരാതിയുമായി സാജന്‍റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.