കണ്ണൂര്‍ :ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് ഇന്നും തുടരും. നഗരസഭ ഓവർസിയർമാരായ അഗസ്റ്റിൻ, ബി സുധീഷ് എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. നഗരസഭ സെക്രട്ടറി, അസിസ്റ്റന്‍റ് എഞ്ചിനീയർ എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൺവൻഷൻ സെന്‍ററിന്‍റെ എല്ലാ അപാകതകളും പരിഹരിച്ചെന്ന് കാണിച്ച് ഓവർസിയർമാർ റിപ്പോർട്ട് നൽകിയിട്ടും സെക്രട്ടറി അതിൽ തീരുമാനമെടുത്തില്ല എന്നാണ് നിലവിലെ ആരോപണം. ഓവർസിയർമാരൊടൊപ്പം കണ്‍വെന്‍ഷൻ സെന്‍ററില്‍ എത്തിയ സെക്രട്ടറി 14 പോരായ്മകൾ കണ്ടെത്തിയിരുന്നു. ഈ ആരോപണം നിലനില്‍ക്കുന്നതിനാല്‍ ഇന്നത്തെ മൊഴിയെടുപ്പ് നിർണായകമാവും.
ആന്തൂർ കേസിൽ മൊഴിയെടുപ്പ് ഇന്നും തുടരും
നഗരസഭ ഓവർസിയർമാരായ അഗസ്റ്റിൻ, ബി സുധീഷ് എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക
ആന്തൂർ കേസിൽ മൊഴിയെടുപ്പ് ഇന്നും തുടരും
ശ്യാമളക്കെതിരെ സാജന്‍റെ കുടുംബം ഉറച്ച് നിൽക്കുമ്പോഴും പ്രാഥമികമായി ഒരു തെളിവും ലഭിച്ചിട്ടില്ല. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്ക് പകരം ആന്തൂർ നഗരസഭയിൽ ചുമതലയേറ്റെടുത്ത താൽക്കാലിക ഉദ്യോഗസ്ഥര്‍ ഫയലിൽ നടപടികൾ തുടരുകയാണ്. സെക്രട്ടറിയുടെ അധികാര പരിധിയിൽ ഒതുങ്ങുന്നതാണെങ്കിൽ സാജന്‍റെ പാര്‍ഥാ കണ്‍വെന്‍ഷന്‍ സെന്‍ററിന് രണ്ട് ദിവസത്തിനകം അനുമതി നൽകാനാണ് സാധ്യത. അല്ലെങ്കിൽ തീരുമാനം സർക്കാരിന് വിട്ടേക്കും.