കണ്ണൂരില്‍ എസ്‌ഡിപിഐ പ്രകടനത്തിന് നേരെ ബോംബേറ് - കണ്ണൂര്‍ വാര്‍ത്തകള്‍
ഉളിയിൽ പടിക്കച്ചാലിലാണ് സംഭവം.
കണ്ണൂരില്‍ എസ്‌ഡിപിഐ പ്രകടനത്തിന് നേരെ ബോംബേറ്
കണ്ണൂർ: എസ്‌ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവർത്തകർക്ക് നേരെ ബോംബേറ്. നാല് ബോംബുകളാണ് എറിഞ്ഞത്. ഉളിയിൽ പടിക്കച്ചാലിലാണ് സംഭവം. ബോംബറിൽ ഒരാൾക്ക് പരിക്കേറ്റു. പടിക്കച്ചാൽ സ്വദേശി റാസിക്കിനാണ് കൈക്കും തലക്കും പരിക്കേറ്റത്. നാല്‍പ്പതോളം വരുന്ന എസ്‌ഡിപിഐ പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്.