കണ്ണൂർ: അനുമതിയില്ലാതെ ഏത് റൂട്ടിലും വൻകിട കമ്പനികൾക്ക് ബസ് സർവീസ് നടത്താമെന്ന കേന്ദ്ര ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. തുടർ നടപടികൾ സ്വീകരിക്കാൻ വെള്ളിയാഴ്ച ഉന്നതതല യോഗം വിളിക്കും.
കേന്ദ്ര സര്‍ക്കാരിന്‍റെ ബസ് സര്‍വീസ് ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് എ.കെ ശശീന്ദ്രൻ - കെഎസ്‌ആര്‍ടിസി വാര്‍ത്തകള്‍
അനുമതിയില്ലാതെ ഏത് റൂട്ടിലും വൻകിട കമ്പനികൾക്ക് ബസ് സർവീസ് നടത്താൻ കഴിയുന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്
എ.കെ ശശീന്ദ്രൻ
ഉത്തരവിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മന്ത്രി പറഞ്ഞു. വിയോജിപ്പുകൾ പരിഗണിക്കാതെ നിയമം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേരളത്തിലെ മോട്ടോർ വാഹന മേഖലയെ തകർക്കുന്നതാണ് ഈ ഉത്തരവെന്നും കെഎസ്ആർടിസിക്കുള്ള മരണമണിയാണ് കേന്ദ്ര തീരുമാനമെന്നും എ.കെ ശശീന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.