കേരളം

kerala

ETV Bharat / city

കെവി തോമസിന് പിണറായിയുമായി അടുത്ത ബന്ധം, അച്ചടക്ക സമിതി യോഗം നാളെ: കെസി വേണുഗോപാല്‍ - congress action against kv thomas

കെ.വി തോമസിനെതിരായ നടപടി സംബന്ധിച്ച് കോണ്‍ഗ്രസ് അച്ചടക്ക സമിതി തീരുമാനമെടുക്കുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു

കെവി തോമസിനെതിരെ നടപടി  കെസി വേണുഗോപാല്‍ കെവി തോമസ് നടപടി  പിണറായി കെവി തോമസ് ബന്ധം  കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം  കെ.വി തോമസ് നടപടി അച്ചടക്ക സമിതി  kc venugopal on action against kv thomas  kc venugopal against kv thomas  congress action against kv thomas  congress disciplinary committee kv thomas
'പിണറായിയുമായി കെ.വി തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞു'; നാളെ അച്ചടക്ക സമിതി യോഗം ചേരുമെന്ന് കെസി വേണുഗോപാല്‍

By

Published : Apr 10, 2022, 2:19 PM IST

കണ്ണൂർ: കെ.വി തോമസിനെതിരെ കെപിസിസി നൽകിയ കത്ത് അച്ചടക്ക സമിതിക്ക് മുൻപാകെ വിട്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തിങ്കളാഴ്‌ച അച്ചടക്ക സമിതി യോഗം ചേരും. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്തു ചാടി വിലക്ക് ഏർപ്പെടുത്തിയോ എന്ന ചോദ്യത്തിന് താൻ ഉത്തരം പറയാനില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

വിലക്ക് വന്ന സാഹചര്യത്തിൽ എഐസിസി അതിനെ മറികടക്കണ്ട എന്നു തീരുമാനിച്ചതാണ്. പിണറായിയുമായി കെ.വി തോമസിന് അടുത്ത ബന്ധം എന്ന് തെളിഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വം കേരള അജണ്ടയ്ക്ക് കീഴ്‌പ്പെട്ടു. ബിജെപി വിരുദ്ധ വിശാല ഐക്യത്തിന് തുരങ്കം വയ്ക്കുകയാണ് കേരളത്തിലെ സിപിഎം. ഇത് കണ്ട് കോൺഗ്രസ് പേടിച്ച് ഓടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Also read: 'കെ.വി തോമസിനെ ഇനി കോൺഗ്രസിന് ആവശ്യമില്ല'; പുറത്താക്കുമെന്ന് കെ സുധാകരന്‍

ABOUT THE AUTHOR

...view details