കേരളം

kerala

ETV Bharat / city

ആറളം ഫാം നവീകരണം; വന്‍ പദ്ധതികളുമായി സര്‍ക്കാര്‍ - ആറളം ഫാം

ഫാമിലെ വാസയോഗ്യമല്ലാത്ത വീടുകള്‍ പുനര്‍നിര്‍മിക്കുക, തൊഴിലാളികള്‍ക്ക് വി.ആര്‍.എസ് അനുവധിക്കുക, വന്യമൃഗ ശല്യം തടയുന്നതിന് ചുറ്റുമതില്‍ നിര്‍മിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉടനടി നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

ആറളം ഫാം നവീകരണം: വന്‍ പദ്ധതികളുമായി സര്‍ക്കാര്‍

By

Published : Oct 29, 2019, 12:08 PM IST

കണ്ണൂർ/തിരുവനന്തപുരം: ആറളം ഫാം നവീകരിക്കുന്നതിന് വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഫാമിലെ വാസയോഗ്യമല്ലാത്ത 286 വീടുകള്‍ പുതുക്കിപ്പണിയുന്നതടക്കമുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത അധികൃതരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

ലൈഫ് മിഷനില്‍ ഉൾപെടുത്തിയോ പട്ടികവര്‍ഗക്കാര്‍ക്കുള്ള ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ഡവലപ്‌മെന്‍റ് മിഷനില്‍ (ടി.ആര്‍.ഡി.എം) ഉൾപെടുത്തിയോ ആയിരിക്കും വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കുക. ഫാമിലെ 79 തൊഴിലാളികള്‍ക്ക് വി.ആര്‍.എസ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. ഫാമിന് അനുവദിച്ച ആംബുലന്‍സ് കേടായതിനാല്‍ ആരോഗ്യവകുപ്പ് പുതിയ ആംബുലന്‍സ് അനുവദിക്കും. വന്യമൃഗശല്യം തടയുന്നതിന് 13.5 കിലോമീറ്ററില്‍ ചുറ്റുമതില്‍ നിര്‍മിക്കും നബാര്‍ഡിന്‍റെ സഹായത്തോടെ മൂന്നുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ ഉപദേശത്തോടെ കാര്‍ഷികോല്‍പാദനം ഉയര്‍ത്തി ഫാം ലാഭകരമക്കുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാമുരളീധരന്‍, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്‍റണി തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details