കണ്ണൂർ:കേരളത്തിലെ പ്രായാധിക്യമുള്ള ഒരു കൊവിഡ് രോഗിക്ക് കൂടി കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നും രോഗമുക്തി. കാസര്‍കോട് സ്വദേശിയായ എണ്‍പത്തിയൊന്നുകാരിയാണ് രോഗമുക്തയായത്. മാർച്ച് 30ന് കാഞ്ഞങ്ങാട് നിന്നും രോഗിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവര്‍ പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഐസൊലേഷൻ ഐ.സി.യുവിലായിരുന്നു. വാർധക്യസഹജമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം മറ്റ് അസുഖങ്ങളും ബാധിച്ചതോടെ അര്‍ധ ബോധാവസ്ഥയിൽ ആയിരുന്നു രോഗി.
എണ്‍പത്തിയൊന്നുകാരിക്ക് കൊവിഡ് മുക്തി
കാസര്‍കോട് സ്വദേശിയായ രോഗി അര്‍ധ ബോധാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
കൊവിഡ് മുക്തി
80 വയസിന് മേല്‍ പ്രായമുള്ളവരുടെ മരണനിരക്ക് 25 ശതമാനം ആണെന്നിരിക്കെ കാസര്‍കോട് സ്വദേശിയുടെ രോഗമുക്തി അഭിമാന നേട്ടമാണ്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും രോഗമുക്തി നേടിയ 93 ഉം 88 വയസുള്ള ദമ്പതികൾക്ക് ശേഷം കേരളത്തിൽ കൊവിഡ് രോഗം ഭേദമാകുന്ന മൂന്നാമത്തെ പ്രായം കൂടിയ രോഗിയാണ് കണ്ണൂരിലേത്.